തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ ആദിവാസി വോട്ടർമാർ ഇക്കുറിയും വോട്ട് ചെയ്യാനെത്തിയത് കിലോമീറ്ററുകൾ താണ്ടി

Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ അനപ്പാന്തം കാരിക്കടവ് കോളനികളിലെ ആദിവാസി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ഇക്കുറിയും എത്തിയത് കിലോ മീറ്ററുകള്‍ താണ്ടി. മറ്റത്തൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ചൊക്കനയില്‍ ഉള്‍പ്പെടുന്ന ആദിവാസി കോളനികളിലുള്ളവര്‍ വോട്ട് രേഖപ്പെടുത്തേണ്ടത് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ എസ്റ്റേറ്റ് റിക്രിയേഷന്‍ സെന്ററിലെ പോളിംഗ് സ്‌റ്റേഷനിലാണ്. 112 വോട്ടര്‍മാരാണ് ആനപ്പാന്തം കോളിനിയിലുള്ളത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിലെ ആദിവാസി വോട്ടർമാർ ഇക്കുറിയും വോട്ട് ചെയ്യാനെത്തിയത് കിലോമീറ്ററുകൾ താണ്ടി
thrissur

കാരിക്കടവ് മലയന്‍ കോളനിയില്‍ 41 വോട്ടര്‍മാരുമുണ്ട്. ആറ് കിലോ മീറ്ററോളം സഞ്ചരിച്ച് വേണം ഇവര്‍ പോളിംഗ് ബൂത്തിലെത്താന്‍. പോളിംഗ് ബൂത്തിലാണെങ്കില്‍ അസൗകര്യങ്ങളും ഏറെയാണ്. 675ഓളം വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തേണ്ടത്. ആനപ്പാന്തം കോളനിയില്‍ വൈദ്യുതിയും വെള്ളവും അടക്കമുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളില്‍ പോളിംഗ് കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നെങ്കില്‍ ആദിവാസി വോട്ടര്‍മാരുടെ യാത്രക്ലേശം ഒഴിവാക്കാമായിരുന്നു.

Thrissur
English summary
Tribal voters in Thrissur Matathur came to cast their votes again for more than a kilometer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X