Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍. എരുമപ്പെട്ടി പഴവൂര്‍ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് വയോധികന്‍ അറസ്റ്റിലായത്. പഴവൂര്‍ സ്വദേശിയായ മായിന്‍കുട്ടിയെയാണ് എസ് ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ് വൈകീട്ടാണ് സംഭവം നടന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ മായിന്‍കുട്ടി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ കരഞ്ഞ് ബഹളം വച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തനിച്ച് താമസിക്കുന്ന സ്ത്രീയെ ഇയാള്‍ മുമ്പും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ വി സജീവ്, കെ എ ഷാജി, എം എ ജിജി, കെ എസ് ഓമന, സി പി ഒ കെ സഗുണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

arrest

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ പോക്‌സോ കേസില്‍ നാലു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് എരുമപ്പെട്ടി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 3ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്, പ്രതിയെ തിരിച്ചറിയുകയും അന്നുതന്നെ അയാളെ അറസ്റ്റ് ചെയ്യുകയും, കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള കേസുകളില്‍ എല്ലാ നടപടി ക്രമങ്ങളും അതിവേഗം പൂര്‍ത്തിയാക്കി നാലു ദിവസത്തിനകം എരുമപ്പെട്ടി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്‍സ്‌പെക്ടര്‍ കെ കെ . ഭൂപേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ടി സി അനുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ വി സജീവ്, കെ എസ് ഓമന എന്നിവരാണ് അന്വേഷണ സംഘത്തിലുണടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+