മോഷണം ആളില്ലാത്ത വീടുകളില്‍ മാത്രം; സുനാമി ജയ്‌സണെ കുടുക്കി പൊലീസ്, അറസ്റ്റ് ഇങ്ങനെ
തൃശൂര്‍: കേരളത്തിലെ വിവിധ ജില്ലകളില്‍ ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാക്കിയ സുനാമി ജയ്‌സണ്‍ എന്ന ജയ്‌സണ്‍ ( 52 ) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായി ചെറിയാക്കര വീട്, ചാലക്കുടി എന്നയാളെയും മോഷണം മുതലുകള്‍ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്‌സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂരിലുള്ള, തൊണ്ണൂര്‍ കൊടി വീട്ടില്‍ ഷഹീന്‍ ( 30 ) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസും, ചേലക്കര പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് ചേലക്കര അന്തിമഹാകാളന്‍കാവ് ഉത്സവദിവസം ചേലക്കര നാട്ട്യന്‍ ചിറ ദേശത്തുള്ള ഒരു വീട് കുത്തിത്തുറന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയും മോഷണം നടത്തിയിട്ടുണ്ടെന്നും, മാളയിലെയും കോട്ടയത്തെയും ഓരോ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു .
ഒരു വര്‍ഷം മുന്‍പ് ആലുവയില്‍ മോഷണത്തിന് പിടിച്ച ശേഷം മൂന്നു മാസം മുന്‍പാണ് പ്രതി ജാമ്യം എടുത്ത് ജയിലില്‍ നിന്നും ഇറങ്ങിയത്. ആളില്ലാത്ത വീടുകളില്‍ മാത്രം മോഷണം നടത്തുന്ന പ്രതി വീടിനു മുന്‍പില്‍ ന്യൂസ് പേപ്പര്‍ എടുക്കാതെ കിടക്കുന്നതായി കണ്ടാല്‍ ആളില്ല എന്നുറപ്പിച്ച് ആ വീട്ടില്‍ മോഷണം നടത്തുന്നതാണ് ജയ്‌സന്റെ രീതി. പ്രതിക്കു മുന്‍പ് ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂര്‍, പാലക്കാട് , എറണാകുളം എന്നീ സ്ഥലങ്ങളില്‍ മോഷണ കേസുകള്‍ ഉണ്ട്. ചേലക്കരയില്‍ നിന്നും മോഷണം നടത്തി കിട്ടിയ സ്വര്‍ണാഭരണങ്ങളില്‍ 52 ഗ്രാം സ്വര്‍ണവും 34,000 രൂപയും പ്രതിയുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു .
Recommended Video
കുന്നംകുളം ഏ സി പി സിനോജ് , തൃശ്ശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പി സുമേഷ്, ചേലക്കര സി ഐ ബാലകൃഷ്ണന്‍,എസ് ഐ ആനന്ദ്, തൃശൂര്‍ സിറ്റി ഷാഡോ പോലീസ് എസ് ഐ സുവ്രത കുമാര്‍ എന്‍ ജി, റാഫി പി എം , ഗോപാലകൃഷ്ണന്‍ കെ,രാകേഷ് പി,സീനിയര്‍ സിപിഒ മാരായ ജീവന്‍ ടീ വി പഴനി സ്വാമി പി കെ, ലി കേഷ് എം സ് , വിപിന്‍ ദാസ്,നൗഫല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .












Click it and Unblock the Notifications