തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത്‌ തുരങ്ക പാത നിര്‍മിക്കാന്‍ നീക്കം; ചുറ്റമ്പലത്തിലെ പ്രദക്ഷിണവീഥിപോലും കുത്തിത്തുരക്കും? പ്രദക്ഷിണ വീഥി മുറിയും... ആശങ്കയോടെ ഭക്‌തര്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത്‌ തുരങ്ക പാത നിര്‍മിക്കാന്‍ നീക്കം. പരിപാവനമായ ചുറ്റമ്പലത്തിലെ പ്രദക്ഷിണവീഥിപോലും കുത്തിത്തുരന്നാകും പാതയുടെ നിര്‍മിതി. പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഒരു ഭൂഗര്‍ഭ പാത നിര്‍മിച്ച്‌ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വസ്‌തുത മറന്നാണ്‌ ദേവസ്വത്തിന്റെ പുതിയ നീക്കം. പണി പൂര്‍ത്തിയാക്കാത്ത ഈ പാത കുളപ്പുരയ്‌ക്കടുത്ത്‌ ഇപ്പോഴും കാണാം. ഇത്‌ ഭാഗികമായി പിന്നീട്‌ അടയ്‌ക്കപ്പെട്ടതായും തെളിവുണ്ട്‌.

<strong>ടിക് ടോക്കിൽ തെലുങ്ക് ഗാനം പാടി 'കത്തി കയറി'... സംഭവിച്ചത് ഐതിഹാസിക വീഴ്ച, വീഡിയോ വൈറലാകുന്നു...</strong>ടിക് ടോക്കിൽ തെലുങ്ക് ഗാനം പാടി 'കത്തി കയറി'... സംഭവിച്ചത് ഐതിഹാസിക വീഴ്ച, വീഡിയോ വൈറലാകുന്നു...

നേരത്തേ പരിഷ്‌കാര ആശയങ്ങളുമായി വന്ന മറ്റൊരു പഴയകാല ഭരണസമിതി ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപവും കൂത്തമ്പലവുമുള്‍പ്പെടെ പല ഭാഗങ്ങളും പൊളിച്ച്‌ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതും പരാജയപ്പെട്ടെന്നു മാത്രമല്ല തുടങ്ങും മുമ്പേതന്നെ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്‌. ഇതിനായി അന്നത്തെ ഭരണസമിതി വന്‍തുക നല്‍കി പ്ലാന്‍പോലും തയ്യാറാക്കിയിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ക്ക്‌ ദര്‍ശനത്തിന്‌ കൂടുതല്‍ സൗകര്യം ഒരുക്കാനാണിതെന്നായിരുന്നു അന്നത്തെയും വാദം.

Guruvayoor temple

ശരാശരി പത്തുമീറ്റര്‍ മാത്രമാകും ഇപ്പോഴത്തെ തുരങ്ക പാതാ പദ്ധതി. ക്ഷേത്രത്തിനു പുറത്ത്‌ ഭഗവതിക്കെട്ടിനുമുന്നില്‍നിന്നു തുടങ്ങി ഉള്ളില്‍ ചുറ്റമ്പലം വടക്കുകിഴക്കേ മൂലവരെ. പലപ്പോഴും തിരക്കുള്ള സമയങ്ങളില്‍ ഒന്നും രണ്ടും കിലോമീറ്ററിലധികം നീളുന്ന ക്ഷേത്ര ദര്‍ശനനിര ഈ ചെറിയ തുരങ്കംകൊണ്ട്‌ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന ആശങ്ക ദൂരീകരിക്കപ്പെട്ടിട്ടില്ല.

ഇതിനുപുറമെ മഴക്കാലത്ത്‌ പലപ്പോഴും ക്ഷേത്രത്തിനകത്തേക്കുവരെ വെള്ളം കയറുന്ന വേളയില്‍ ആയിരക്കണക്കിന്‌ തീര്‍ഥാടകരെ തുരങ്കംവഴി കടത്തി വിടുന്നതിന്റെ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതിക വിദ്യയും വ്യക്‌തമാക്കപ്പെട്ടിട്ടില്ല. ചില വ്യവസായ പ്രമുഖരുടെ എന്‍ജിനീയറിങ്‌ വിദഗ്‌ധരെക്കൊണ്ട്‌ പ്ലാന്‍ വരച്ച്‌ തച്ചുശാസ്‌ത്ര വിദഗ്‌ധര്‍വഴി അംഗീകരിപ്പിച്ചെടുക്കാനാണ്‌ നിലവിലെ നീക്കമെന്നറിയുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാസങ്ങള്‍ക്കുമുമ്പ്‌ നടന്ന ദേവപ്രശ്‌നത്തില്‍ ക്ഷേത്രത്തിനകത്തെ വാസ്‌തു സങ്കല്‌പത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നു. ഇതില്‍ നേരത്തേയുണ്ടായ ക്ഷേത്രപുനര്‍നിര്‍മിതികളില്‍ ചില അപാകങ്ങളുണ്ടെന്നും അവ പുനഃപരിശോധിക്കുക മാത്രമേ ആകാവൂ എന്നും വ്യക്‌തമാക്കപ്പെടുകയാണുണ്ടായത്‌. ഇത്‌ പരിഹരിച്ച്‌ മുന്നോട്ടുപോകുമ്പോള്‍ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. ആദ്യകാല വാസ്‌തുവിദ്യ പൂര്‍ണമാണെന്നും ഇതൊന്നും പരിഷ്‌കരിക്കാന്‍ ശ്രമിക്കരുതെന്നും ദേവജ്‌ഞര്‍ നിര്‍ദേശിക്കുകയാണുണ്ടായത്‌.

Thrissur
English summary
Tunnel road will be built within Guruvayoor temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X