തൃശൂരില്‍ പെണ്‍കുട്ടിയെ മുഖംമൂടി സംഘം ആക്രമിച്ചെന്ന പരാതി വ്യാജം; പൊലീസെത്തിയതോടെ വന്‍ ട്വിസ്റ്റ്
കൊരട്ടി: ചാലക്കുടിക്ക് അടുത്ത് മേലൂരില്‍ പെണ്‍കുട്ടിയെ കാറിലെത്തിയ മുഖംമൂടി സംഘം മര്‍ദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്‌തെന്ന പരാതി വ്യാജം. വീട്ടുകാരെ ഭയന്നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെന്ന് കളവുപറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി പറഞ്ഞതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കുടുംബവുമാണ് അജ്ഞാതരായ രണ്ട് പേരുടെ മര്‍ദ്ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മര്‍ദ്ദനത്തിന് ശേഷം തന്റെ മുടിയും മുറിച്ചു കളഞ്ഞുവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസ് പെണ്‍കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. സുഹൃത്തിന്റെ വീട്ടില്‍ പുസ്തകം മടക്കി നല്‍കാനായി പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ച് സുഹൃത്താണ് പെണ്‍കുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. വീട്ടുകാര്‍ വഴക്ക് പറയുമെന്ന് ഭയന്നാണ് ആക്രമിക്കപ്പെട്ടെന്ന് കഥയുണ്ടാക്കിയത്.
മര്‍ദനമേറ്റെന്ന് പരാതി പറഞ്ഞതിന് പിന്നാലെ കാരണമെന്താണെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു.












Click it and Unblock the Notifications