തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലാക്കയില്‍ രണ്ടു കുട്ടികള്‍ വെന്തു മരിച്ച സംഭവം: പിതാവിനെതിരേ പോലീസ് കേസെടുത്തേക്കും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കാഞ്ചേരി മലാക്കയില്‍ വീടിനു തീപിടിച്ചു രണ്ടു കുട്ടികള്‍ വെന്തുമരിച്ച സംഭവത്തില്‍ പിതാവ് ഡാന്റേഴ്‌സന്റെ പേരില്‍ പോലീസ് കേസെടുക്കാന്‍ സാധ്യത.അനധികൃതമായി പാചകവാതകം കാറിന്റെ ഡിക്കിയിലെ ടാങ്കിലേക്ക് പകര്‍ത്തുമ്പോഴാണ് പാചകവാതകം ചോര്‍ന്ന് കുട്ടികള്‍ മരിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ഡാന്റേഴ്‌സണ്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

<strong>കാലിക്കറ്റ് സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; ആഭ്യന്തര അന്വേഷണത്തിന് തീരുമാനം, പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വിസി</strong>കാലിക്കറ്റ് സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; ആഭ്യന്തര അന്വേഷണത്തിന് തീരുമാനം, പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വിസി

അപകടനില തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറുയന്നത്. ഭാഗികമായി പൊള്ളലേറ്റ ഭാര്യ ബിന്ദുവും ഇതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നേരിയ വിധം പൊള്ളലേറ്റ മൂത്ത മകള്‍ സെലസ്‌നിയ ആശുപത്രി വിട്ട് പീച്ചി പട്ടിക്കാടുള്ള അമ്മവീട്ടിലാണ്.കഴിഞ്ഞ ദിവസം ആറിന് രാത്രി 10.30 ഓടെയാണ് അപകടം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി പാചകവാതകം പകര്‍ത്തിയതായി കണ്ടെത്തിയത്. ഇവരില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസിന്റെ തുടര്‍നടപടി എന്നറിയുന്നു.

Thrissur

മലാക്കയില്‍ വീടിനു തീപിടിച്ചു രണ്ടു കുട്ടികള്‍ വെന്തുമരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയത് പാചകവാതകച്ചോര്‍ച്ച. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വിദഗ്ദ സംഘം ഇന്നലെ സംഭവം നടന്ന വീട്ടിലെത്തി നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം. ഐ.ഒ.സി. സീനിയര്‍ മാനേജര്‍ അലക്‌സ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കു എത്തിയിരുന്നത്. കാര്‍പോര്‍ച്ചില്‍ കിടന്ന കാറില്‍ എല്‍.പി.ജി. ഇന്ധനമാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ടാങ്കിലേക്കു പാചകവാതകം പകര്‍ന്നപ്പോഴുള്ള അബദ്ധമാണോ ചോര്‍ച്ചയ്ക്കു വഴിതെളിയിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസ് ടി.എസ്. സിനോജിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഐ.ഒ.സി. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും പ്രദേശവാസിയുമായ എ.സി. മൊയ്തീന്‍ മരണമടഞ്ഞ കുട്ടികളുടെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിക്കുകയും ചെയ്തു. വടക്കാഞ്ചേരി എസ്.ഐ. കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പിതാവായ ഡാന്റേഴ്‌സ് 80 ശതമാനം പൊള്ളലേറ്റ നിലയിലാണ്. ഡാന്റേഴ്‌സും, ഭാര്യ ബിന്ദുവും ഏറണാംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിന്ദു അപകടനില തരണം ചെയ്തിട്ടുണ്ട്. മൂത്ത മകള്‍ സെലസ് നിയ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍നിന്നു വിടുതല്‍നേടി പീച്ചിയിലുള്ള ബന്ധു വീട്ടിലാണ്. ഡാന്‍ഫലീസും, സെലസ്‌നിയും കുറ്റുമുക്ക് സന്ദീപനി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

Thrissur
English summary
Two children were burnt to death in Vadakkanchery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X