Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു; സാമ്പിളുകള്‍ ലാബിലേക്ക് അയക്കും

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത് , ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ രണ്ട് പേരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയുമാണ് മരിച്ചത്.

നിശാന്ത് മരിച്ചതോടെ ബിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇവര്‍ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണല്‍ ലാബിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

kerala

സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിന് ഇടയാക്കിയതെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി പണവും സ്വർണമാലയും കവർന്നു; മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി പണവും സ്വർണമാലയും കവർന്ന സംഘത്തിലെ മൂന്ന് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം ചെമ്പകശേരി രാഹുൽ ( 26 ), പനമുക്ക് മഠത്തിപ്പറമ്പിൽ ഹനീഷ് ( 26 ) കൂർക്കഞ്ചേരി പള്ളിപ്പാട്ടിൽ ജിഷ്ണു ( 26 ) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 26 നു രാത്രി ജോലികഴിഞ്ഞു ബൈക്കിൽ വരികയായിരുന്ന ആളെ കൈകാണിച്ചു നിർത്തി, കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് പഴ്സ്, മൊബൈൽഫോൺ, പെൻഡ്രൈവ്, ഒന്നരപ്പവൻ സ്വർണമാല എന്നിവ കവർന്നു. തുടർന്ന് ഭീഷണിപ്പെടുത്തി എടിഎം പിൻനമ്പർ കൈവശപ്പെടുത്തി, എടിഎമ്മിൽ നിന്നും 10,500 രൂപ പിൻവലിക്കുകയും പിന്നീട് അയാളെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു.

നെടുപുഴ പ്രിൻസിപ്പൽ എസ്.ഐ. കെ സി ബൈജു, അഡീ. എസ് ഐ എം വി. പൌലോസ്, അസി. സബ് ഇൻസ്പെക്ടർമാരായ കെ.എ. ശ്രീനാഥ്, രാംകുമാർ, സീനിയർ സിപിഓ മനോജ് കൃഷ്ണൻ, അഭിലാഷ്, പ്രദീപ്, ശുഭ, സി പി ഓമാരായ രതീഷ് കുമാർ, വിജിത്ത് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+