തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിൽ മഴ കനത്തു: ദുരിതമായി വെള്ളക്കെട്ട്: ഭാരതപ്പുഴയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മഴ കനത്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. യാത്രാതടസവുമുണ്ടായി. ഇന്നലെ രാവിലെ അതിശക്തമായി പെയ്ത മഴ ഉച്ചയ്ക്കു കുറച്ചുനേരം മാറിനിന്നു. റോഡുകള്‍ പലയിടത്തും കാന നിര്‍മാണത്തിനു വേണ്ടി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ചെളിവെള്ളം നിറഞ്ഞു. കനത്ത കാറ്റും വീശുന്നതിനാല്‍ കര്‍ഷകര്‍ കൃഷിനാശമുണ്ടാകുമെന്ന ആശങ്കയിലാണ്. എന്നാല്‍, മഴയുടെ വരവ് കുടിവെള്ളക്ഷാമത്തിനു പരിഹാരമാകുമെന്നു കരുതുന്നു. ഒരുദിവസത്തെ മഴ കൊണ്ടുതന്നെ കിണറുകളില്‍ ജലനിരപ്പ് മെച്ചപ്പെട്ടു.

<br> മഴ തുടങ്ങി: പ്ലാബ്ല ഡാമിന്റെ ഷട്ടര്‍ തുറക്കും, അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റാൻ ഉത്തരവ്
മഴ തുടങ്ങി: പ്ലാബ്ല ഡാമിന്റെ ഷട്ടര്‍ തുറക്കും, അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റാൻ ഉത്തരവ്

ചെളിക്കുണ്ടായി മാറിയ റോഡുകളാണ് യാത്രയ്ക്കു തടസ്സം. ബസുകള്‍ ലക്കും ലഗാനുമില്ലാതെ പായുന്നതും പ്രശ്‌നമാണ്. മഴ കനത്തതോടെ താല്‍ക്കാലികമായി നിര്‍മിച്ച തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡ് താറുമാറായി. ബസുകള്‍ കുഴിയിലൂടെയാണ് നീങ്ങുന്നത്. മണ്ണിട്ടുയര്‍ത്തി മെറ്റലിംഗ് നടത്തിയിട്ടുണ്ടെങ്കിലും മഴ വന്നതോടെ ചെളിക്കുഴികള്‍ രൂപപ്പെട്ടു. യാത്രികര്‍ക്ക് നടക്കാനാകാത്ത അവസ്ഥയാണ്. കോണ്‍ക്രീറ്റിഗും ടാറിങും നടത്തിയ റോഡുകള്‍ പോലും മഴയില്‍ തകരുമ്പോള്‍ അതൊന്നുമില്ലാത്ത താല്‍ക്കാലിക സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കു ശരിയായി സഞ്ചരിക്കാനാകുന്നില്ല. പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു.

കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുന്‍വശത്തുള്ള ഗ്രൗണ്ടിന്റെ മതില്‍ തകര്‍ന്ന് വീണു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെയ്ത മഴയില്‍ മതില്‍ വീണതെന്ന് കരുതുന്നു. വര്‍ഷങ്ങളോളം പഴക്കമുളളതാണ് ബൈബിള്‍ വിശുദ്ധവചനങ്ങളാല്‍ ആലേഖനം ചെയ്ത മതില്‍. സിനിമ പോസ്റ്ററുകളും രാഷ്ട്രീയ പോസ്റ്ററുകളും കൊണ്ട് നിറഞ്ഞ മതില്‍ അടുത്തിടെയാണ് പെയിന്റ് ചെയ്ത് ബൈബിള്‍ വചനങ്ങള്‍ എഴുതിച്ചത്. വെട്ട്കല്ല് കൊണ്ട് നിര്‍മ്മിച്ച മതില്‍ കാലപഴക്കവും, മഴയും കൊണ്ട് കുതിര്‍ന്നിട്ടുണ്ട്. മതിലിന്റെ വീഴാതെ ബാക്കിനില്‍ക്കുന്ന ഭാഗം ഏത് സമയം വീഴാവുന്ന അവസ്ഥയിലാണ്.

ഭാരതപ്പുഴയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു

ഭാരതപ്പുഴയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു

തലപ്പിള്ളി താലൂക്കിലെ പൈക്കുളം തൊഴുപ്പാടം ദേശത്ത് ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. മോഹന്‍ദാസ് (47), രാജേഷ് (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ ഇവരെ വൈകിട്ട് 5.30 നാണ് കാണാതായത്. മോഹന്‍ദാസിന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ട് 6.30നും രാജേഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്കും കണ്ടെടുത്തു.

കാറ്റും മഴയും

കാറ്റും മഴയും

മഴയും കാറ്റും നാശം വിതക്കുകയാണ്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ എറിയാട് വില്ലേജില്‍ മാര്‍ക്കറ്റിന് സമീപം ഞായറാഴ്ച കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു. കട തകര്‍ന്നതിനെ തുടര്‍ന്ന് പുഞ്ചപ്പാടത്ത് സലാമിന് പരുക്ക് പറ്റി. അവിണിശേരി വില്ലേജില്‍ ശക്തമായ കാറ്റിലും മഴയിലും വീടു തകര്‍ന്നു. അവിണിശേരി ഉദയനഗര്‍ കാഞ്ഞിരത്തിങ്കല്‍ ഷാജിയുടെ വീടാണ് കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് തകര്‍ന്നത്. അപകട സമയത്ത് വീട്ടിലും സമീപത്തും ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തൃശൂരില്‍ 14 വരെ യെലോ അലര്‍ട്ട്

തൃശൂരില്‍ 14 വരെ യെലോ അലര്‍ട്ട്

ജില്ലയില്‍ ഇന്നു മുതല്‍ 14 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 12നു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം


കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍, മത്സ്യത്തൊഴിലാളികള്‍ ഇന്നു തെക്ക് കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരളകര്‍ണാടക തീരങ്ങളിലും, ഇന്നും നാളെയും മധ്യ കിഴക്കന്‍ അറബിക്കടലിലും മഹാരാഷ്ര്ട തീരത്തും 12, 13 തീയതികളില്‍ വടക്ക് കിഴക്കന്‍ അറബിക്കടലിലും ഗുജറാത്ത് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്ന് നിര്‍ദേശം നല്‍കി.

 പാഴായിയില്‍ മുളക്കൂട്ടം റോഡിലേക്ക് വീണു

പാഴായിയില്‍ മുളക്കൂട്ടം റോഡിലേക്ക് വീണു


പുതുക്കാട് പാഴായിയില്‍ കനത്തമഴയില്‍ മുളക്കൂട്ടം റോഡിലേക്ക് മറിഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പാഴായി-ഊരകം റോഡിലേക്കാണ് മുളക്കൂട്ടം മറിഞ്ഞ് വീണത്. ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പുതുക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മുളകള്‍ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മുളക്കൂട്ടം ഇലക്ര്ടിക് കമ്പിയില്‍ തങ്ങി നിന്ന നിലയിലായിരുന്നു.

Thrissur
English summary
Two dies in Bharathappuzha, water logging in parts of Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X