ഒപ്പറേഷന്‍ കൈക്കൂലി ഇല്ലാതെ നടക്കില്ല; തൃശൂര്‍ രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സിന്റെ പിടിയില്‍
പൂവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിഖിന്റെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തൃശൂര്‍: തൃശൂര്‍ ചാവക്കാട് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് വിജിലന്‍സ് പിടിയില്‍. ഗൈനക്കോളജിസ്റ്റായ പ്രദീപ് വര്‍ഗീസ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ അറസ്റ്റ് ചെയ്തത്. രോഗിയില്‍ നിന്ന് പ്രദീപ് മൂവായിരം രൂപയും ഡോ വീണ രണ്ടായിരം രൂപയുമാണ് കൈക്കൂലി വാങ്ങിയത്.
പൂവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിഖിന്റെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതാണ് ഇവര്‍ക്ക് കുരുക്കിടാന്‍ വിജിലന്‍സിനെ സഹായിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ ആഷിക് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പണം വിജിലന്‍സി ഫിനാഫ്തലിന്‍ പൗഡര്‍ മുക്കി നല്‍കുകയായിരുന്നു. ഇത് വാങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ വിജിലന്‍സിന്റെ പിടിയിലായത്. ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോക് പ്രദീപ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവര്‍ ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടില്‍ നിന്നാണ് ഇവരെ കയ്യോടെ പിടികൂടിയത്.












Click it and Unblock the Notifications