തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞാണിയില്‍ നാലുകോടിയുടെ കഞ്ചാവു പിടികൂടി: രണ്ട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മണലൂര്‍ കാഞ്ഞാണിയില്‍ 42 കിലോ കഞ്ചാവ് പിടികൂടി. രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പൊതു വിപണിയില്‍ നാല് കോടി രൂപ വില വരും. സംഭവത്തില്‍ ആലുവ കൊളങ്ങാട്ടുപറമ്പില്‍ വീട്ടില്‍ അഹമ്മദ് (21), പട്ടാമ്പി 'ഹരിദിവ്യ'ത്തില്‍ രോഹിത് (21) എന്നിവര്‍ അറസ്റ്റിലായി. രഹസ്യവിവരത്തേ തുടര്‍ന്ന് ഇവരെ അന്തിക്കാട് എസ്.ഐ: കെ.എസ് സൂരജാണ് അറസ്റ്റ് ചെയ്തത്.

<strong>മകളെ നിരന്തരം ശല്ല്യം ചെയ്തു; മുന്നറിയിപ്പുകൊണ്ടും രക്ഷയില്ല, ആലപ്പുഴയിൽ പിതാവ് യുവാവിനെ കുത്തിക്കൊന്നു!!</strong>മകളെ നിരന്തരം ശല്ല്യം ചെയ്തു; മുന്നറിയിപ്പുകൊണ്ടും രക്ഷയില്ല, ആലപ്പുഴയിൽ പിതാവ് യുവാവിനെ കുത്തിക്കൊന്നു!!

അന്തിക്കാട് കാഞ്ഞാണി മേഖലകളില്‍ കഞ്ചാവ് സംഘങ്ങള്‍ വിലസുന്ന വിവരത്തെ തുടര്‍ന്നു് പോലീസ് ഒരുക്കിയ വലയിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്.ക ാഞ്ഞാണി ബസ്റ്റാന്റ് പരിസരത്ത് വലിയ രണ്ട് ട്രോളി ബാഗുകളുമായി ഇടനിലക്കാരെ കാത്തു നിന്ന വിദ്യാര്‍ത്ഥികളായ ഇവരെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.

Ahammed and Rohit

ആന്ധ്രയില്‍ നിന്നാണ് സംഘം കഞ്ചാവ് വരുത്തുന്നതെന്ന് ഇവര്‍ പറഞ്ഞു.ഇവര്‍ പഠിക്കുന്ന എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി. ആഡംബര ചെലവിനായി അധിക പണം കണ്ടെത്താന്‍ വേണ്ടിയാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു. അന്തിക്കാടും തീരദേശ മേഖലയിലുമുള്ള

ഇടനിലക്കാര്‍ക്ക് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ഇടനിലക്കാര്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിലാണ് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളെ അന്തിക്കാട് പോലീസ് വലയിലാക്കിയത്.രണ്ടു മാസം മുമ്പ് അരിമ്പൂരില്‍ നിന്ന് 500 ഗ്രാം ചരസും, പെരിങ്ങോട്ടുകരയില്‍ നിന്ന് കഞ്ചാവും പിടികൂടിയിരുന്നു.

ഇതേ തുടര്‍ന്ന് അന്തിക്കാട് എസ്.ഐ : കെ.എസ് സൂരജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു. ചെറിയ കേസുകളില്‍ പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്ത് പലവിധ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. സീനിയര്‍ സ.പി.ഒ രാജേഷ്, സി.പി.ഒ മാരായ ഷിഹാബ് ,ഷറഫുദ്ദീന്‍, കൃഷ്ണകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ റഷീദ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിന് നേതൃത്വം നല്‍കിയത്.

Thrissur
English summary
Two engineering students arrested for Ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X