തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്ടെ കള്ളനോട്ട് കേസ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍, പിടിച്ചെടുത്തത് 2000 രൂപയുടെ കള്ളനോട്ട്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാലക്കാട് ചെര്‍പ്പുളശേരിയില്‍ 2000 രൂപയുടെ കള്ളനോട്ട് പിടികൂടിയതില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. തൃശൂര്‍ കാട്ടൂര്‍ തോട്ടപ്പുള്ളി വീട്ടില്‍ ടി.എന്‍. മണി (45), തൃശൂര്‍ വെങ്കിടങ്ങ് പെരുമ്പടപ്പില്‍ വീട്ടില്‍ സദു എന്ന സദാനന്ദന്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിയില്‍ നിന്നും 2000 രൂപയുടെ 40 കള്ളനോട്ടും സദാനന്ദനില്‍ നിന്നും 20 കള്ളനോട്ടും പിടികൂടിയതായി പോലീസ് പറഞ്ഞു. മണിയെ വ്യാഴാഴ്ച തൃശൂര്‍ കാട്ടൂര്‍ ചേലക്കത്തറയില്‍നിന്നും, സദാനന്ദനെ ഇന്നലെ ചെര്‍പ്പുളശേരി പേങ്ങാട്ടിരിയില്‍ നിന്നുമാണു പിടികൂടിയത്.

 സാമഗ്രികള്‍ പിടിച്ചെടുത്തു

സാമഗ്രികള്‍ പിടിച്ചെടുത്തു

കള്ളനോട്ട് നിര്‍മിക്കുന്നതിന് ഉപയോഗിച്ച കമ്പ്യൂട്ടര്‍, കളര്‍പ്രിന്റര്‍ എന്നിവ കാട്ടൂര്‍ ചേലക്കത്തറയിലെ മണിയുടെ താമസ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം കള്ളനോട്ടുമായി അറസ്റ്റിലായ മലപ്പുറം കാടാമ്പുഴ ഓണത്തു കാട്ടില്‍ അബ്ദുള്‍ കരീമിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കളളനോട്ടിന്റെ ഉറവിടം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മണിയും സംഘവും കള്ളനോട്ട് നിര്‍മിച്ച് കോഴിക്കോട്, പാലക്കാട്, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, ചാലിശ്ശേരി, കൊഴിഞ്ഞാമ്പാറ ഭാഗങ്ങളില്‍ വിതരണം നടത്തിയതായാണ് വിവരം.

 പ്രതികള്‍ ഇനിയും

പ്രതികള്‍ ഇനിയും

കള്ളനോട്ട് ഡിസൈന്‍ ചെയ്തവരുള്‍പ്പടെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇടനിലക്കാര്‍ വഴിയും നേരിട്ടും ഇവര്‍ കള്ളനോട്ട് വിതരണം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കള്ളനോട്ട് കേസില്‍ അറസ്റ്റിലായവരുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എസ്.ഐ. സി.കെ. രാജേഷ്, റോയ് ജോര്‍ജ്, എ.എസ്.ഐ. സി.ടി. ബാബുരാജ്, എസ്.സി.പി.ഒ. ശങ്കരനാരായണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

2000 നോക്കി വാങ്ങണം

2000 നോക്കി വാങ്ങണം

രണ്ടായിരം രൂപയുടെ കറന്‍സി വിനിമയത്തില്‍ സൂക്ഷിക്കുക, വ്യാജന്മാര്‍ വിപണിയിലുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഷൊര്‍ണൂര്‍ സബ് ഡിവിഷന്‍ പരിധിയില്‍ 5.12 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും 2000 ത്തിന്റെ വിവിധ സീരിസ് നോട്ടുകളാണ്. പിടികൂടിയ കള്ളനോട്ടുകളില്‍ വാട്ടര്‍മാര്‍ക്കില്‍ ഗാന്ധിജിയുടെ ചിത്രമില്ല. 2000 എന്ന് രേഖപ്പെടുത്തിയിട്ടുമില്ല. നോട്ടിന് അല്‍പ്പം കനം കൂടുതലും, സുരക്ഷാ വരയില്‍ നിറവ്യത്യാസം വരാത്തതുമാണ്. ആര്‍.ബി.ഐ മുദ്രയും ലഭിച്ച കള്ളനോട്ടുകളിലില്ല.

നാല് ദിവസത്തിനിടെ കള്ളനോട്ട് വേട്ട

നാല് ദിവസത്തിനിടെ കള്ളനോട്ട് വേട്ട


ഒറ്റപ്പാലത്ത് നിന്ന് ബന്ധുക്കളായ രണ്ടു പേരില്‍ നിന്ന് മാത്രം കഴിഞ്ഞ നാലു ദിവസത്തിനിടെ അഞ്ചു എം.വി. സീരീസിലുള്ള രണ്ടായിരത്തിന്റെ 195 നോട്ടുകളാണ് പോലീസ് പിടികൂടിയത്. 16 നോട്ടുകള്‍ വേറെ സീരീസിലുള്ളതാണ്. കോതകുര്‍ശ്ശി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശേരി ഭാഗങ്ങളില്‍ നിന്നായി നാലു പേരെയും അറസ്റ്റു ചെയ്തു. ഇവര്‍ക്ക് പരസ്പരം ബന്ധമുണ്ടോയെന്നും, നോട്ടുകള്‍ വിപണിയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചില വ്യാപാര സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും നോട്ടുകള്‍ ലഭിച്ച സംഭവങ്ങളുമുണ്ടായി. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലത്തു രണ്ടുപേരില്‍നിന്ന് 4.22 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടിയത്.

Thrissur
English summary
two more arrested in currency fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X