തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചത് മുംബൈ, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മെയ് 13 ന് മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ ഇപ്പോള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. അബുദാബിയില്‍ നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊച്ചി വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അവിടെ നിന്നു തന്നെ അദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേ സമയം അബുദാബിയില്‍ നിന്നുളള ആദ്യവിമാനത്തില്‍ തിരിച്ചെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച പുന്നയൂര്‍ക്കുളം സ്വദേശികളായ രണ്ടു പേര്‍ രോഗമുക്തരായി.

C

വീടുകളില്‍ 7714 പേരും ആശുപത്രികളില്‍ 32 പേരും ഉള്‍പ്പെടെ ആകെ 7746 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് അയച്ച 59 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1637 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1578 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 351 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

പ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടിപ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടി

അതേസമയം, കോവിഡ് 19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ സാമ്പത്തികാഘാത സര്‍വ്വേ നടത്തും. ഇതിനായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ചോദ്യാവലി പ്രസിദ്ധീകരിച്ചു.

പ്രതികാരവുമായി യോഗി; 20 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്, ബസ്സുകള്‍ പിടിച്ചെടുത്തുപ്രതികാരവുമായി യോഗി; 20 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്, ബസ്സുകള്‍ പിടിച്ചെടുത്തു

സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്‍പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് അഭിപ്രായം ശേഖരിക്കുന്നത് ലക്ഷ്യമിട്ടാണ് ചോദ്യാവലി പ്രസിദ്ധീകരിച്ചത്. സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാതെയാകും ഡാറ്റയുടെ ഉപയോഗം. ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനില്‍ നിന്നുള്ള ഡോ എന്‍ രാമലിംഗം, ഡോ എല്‍ അനിത കുമാരി എന്നിവരാണ് സമിതിയെ സഹായിക്കുന്ന വിദഗ്ധ റിസോഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍.

Thrissur
English summary
Two People Confirmed Coronavirus case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X