തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിപ്പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്കു നാടു വിടചൊല്ലി

Google Oneindia Malayalam News

തൃശൂര്‍ :ചാലക്കുടി പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്കു നാടു വിടചൊല്ലി. ചാലക്കുടിപ്പുഴയുടെ കോട്ടക്കടവില്‍ കുളിക്കുന്നതിനിടെ ആഗ്നലും മിനോഷും അപ്രതീക്ഷിതമായാണു മുങ്ങിത്താഴ്ന്നത്. സുഹൃത്തുക്കളായ ഇവര്‍ മരണത്തിലും ഒന്നിച്ചു. പഠനത്തിലും പാഠ്യേതര പ്രവൃത്തികളിലും മുന്നിലായിരുന്ന ഇരുവരുടെയും വേര്‍പാട് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ രാവിലെ ഒമ്പതിന് അന്നനാട് യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. നാട്ടുകാരും അന്ത്യോപചാരമര്‍പ്പിച്ചു.

ചാലക്കുടിപ്പുഴയുടെ കോട്ടക്കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണു ചൊവ്വാഴ്ച ഇരുവരും അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. കാടുകുറ്റി ചിറമ്മേല്‍ ഷൈമോന്റെ മകന്‍ മിനോഷ്(13), അന്നനാട് പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്നല്‍ (13)എന്നിവരാണു മരിച്ചത്. ഉച്ചയ്ക്കു 12നായിരുന്നു സംഭവം. അന്നനാട് യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. സ്‌കൂളില്‍ പത്താംക്ലാസുകാരുടെ മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ മറ്റ് ക്ലാസുകാര്‍ക്ക് അവധിയായിരുന്നതിനാലാണ് മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും പുഴക്കടവിലെത്തിയത്.

death

മിനോഷും ആഗ്നനലും കുളിക്കാനിറങ്ങി. സുഹൃത്ത് പുഴക്കടവിലിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട് സുഹൃത്താണ് ഒച്ചവച്ചു നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവ്യയാണ് മിനോഷിന്റെ അമ്മ. സഹോദരി: ഡോമിനീഷ്യ. സിനിയാണ് ആഗ്നലിന്റെ അമ്മ. സഹോദരി: ഏഞ്ചല്‍. ആഗ്നലിന്റെ സംസ്‌കാരം മൂന്നിന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിലും മിനോഷിന്റെ സംസ്‌കാരം നാലിന് കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലും നടത്തി.

Thrissur
English summary
two students died in chalakkudi river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X