കാടുകുറ്റി കോട്ടകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു: മരണം ആശുപത്രിയില്‍
തൃശൂര്‍: ചാലക്കുടിപ്പുഴയുടെ കാടുകുറ്റി കോട്ടകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാടുകുറ്റി ചിറമ്മേല്‍ ഷൈമോന്റെ മകന്‍ മിനോഷ്(13), അന്നനാട് പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്നല്‍(13)എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. ഇരുവരും അന്നനാട് യൂണിയന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളില്‍ പത്താം ക്ലാസ്സുകാരുടെ മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ മറ്റ് ക്ലാസ്സുകാര്‍ക്ക് അവധിയായിരുന്നു.
ഇതേ തുടര്‍ന്നാണ് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴക്കടവിലെത്തിയത്. മിനോഷും ആഗ്നനലും കുളിക്കാനിറങ്ങി. ഒരാള്‍ കരയിലിരുന്നു. പുഴയില്‍ മുങ്ങിതാഴുന്ന ഇരുവരേയും കണ്ട് കരക്കിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരാണ് ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഉച്ചതിരിഞ്ഞ് 2.30ഓടെ മരണവും സംഭവിച്ചു.

ദിവ്യയാണ് മിനോഷിന്റെ അമ്മ. സഹോദരി ഡോമിനീഷ്യ. സിനിയാണ് ആഗ്നലിന്റെ അമ്മ. സഹോദരി.ഏഞ്ചല്‍. ആഗ്നലിന്റെ സംസ്‌ക്കാരം ബുധനാഴ്ച 3ന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിലും, മിനോഷിന്റെ സംസ്‌ക്കാരം വൈകീട്ട് 4ന് കാടുകുറ്റി ഇന്‍ഫന്റ് ജീസസ്സ് പള്ളി സെമിത്തേരിയിലും നടത്തും. ഇരുവരുടേയും മൃതദേഹങ്ങള്‍ രാവിലെ 9ന് അന്നനാട് യൂണിയന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.












Click it and Unblock the Notifications