തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും, ഇടതുപക്ഷം തകർച്ചയുടെ വക്കിൽ: ഡിസിസി പ്രസിഡന്റ്

Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാകാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് എംപി വിന്‍സെന്റ് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് എതിരായ ഒരു സാഹചര്യവും ഇപ്പോള്‍ ജില്ലയിലില്ല. മറിച്ച് ഇടതുപക്ഷത്തിന് രാഷ്ട്രീയപരമായ സാഹചര്യം, സംഘടനപരമായ സാഹചര്യത്തിലും ഇടതുപക്ഷം തകര്‍ച്ചയുടെ പടവിലാണ്. ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Recommended Video

cmsvideo
Special Interview; മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല;തൃശ്ശൂർ ഡിസിസി പ്രസിഡന്റ് എംപി വിൻസെന്റ്
thrissur

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംകെ മുകുന്ദന്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് നിന്ന് കുറേ വേസ്റ്റുകള്‍ പോകുന്നതല്ലാതെ, ഇപ്പോ പല വേസ്റ്റുകളെയും എടുക്കുന്ന ഒരു കുപ്പത്തൊട്ടിയായി സിപിഎം മാറിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് സിപിഎമ്മില്‍ പോയത് ഗൗരവമായ കാര്യമല്ലെന്നും അദ്ദേഹംവ്യക്തമാക്കി.

സിപിഎം പോലുള്ള സംഘടന എടുത്ത ആളുടെ ക്വാളിറ്റി കൂടി നോക്കേണ്ടതാണ്. എന്താണ് ഏതാണ് എന്നൊക്കെ നമുക്ക് അറിയാമല്ലോ. ആ വിഷയത്തിലേക്ക് വരുന്നില്ല. മുകുന്ദനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പൊതുജനത്തിന് വ്യക്തമായി അറിയാം. മറ്റ് പല പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകര്‍ വരുന്നുണ്ട്. ഞങ്ങള്‍ അത് വാര്‍ത്തയാക്കാനോ പോകുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി സംഘടനപരമായി ശക്തി ഉയര്‍ത്തുക. അതോടൊപ്പം ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും; സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് കെ.സുരേന്ദ്രന്‍ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും; സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് കെ.സുരേന്ദ്രന്‍

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി മുന്നണികൾതദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി മുന്നണികൾ

Thrissur
English summary
UDF will make progress in Thrissur Corporation, Left is on the verge of collapse: DCC President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X