തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റില്‍ 993 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ കെ രാമനാഥന്‍ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറെയാണ് അഡ്വ മഠത്തില്‍ രാമന്‍കുട്ടിയെ ആയിരുന്നു എല്‍ഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിയിരുന്നത്.

ഇടത് സ്ഥാനാര്‍ത്ഥി

ഇടത് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ഇദ്ദേഹത്തിന്‍റെ വാര്‍ഡിലെ സ്വാധീനം കണക്കിലെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. 2000ല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു രാമന്‍കുട്ടി. എന്നാല്‍ ഇടത് പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി യുഡിഎഫ് വന്‍ വിജയം നേടുകയായിരുന്നു. 2015 ലാണ് കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ വാര്‍ഡില്‍ എല്‍ഡിഎഫ് ആദ്യമായി വിജയിക്കുന്നത് അന്ന് മഠത്തില്‍ രാമന്‍ കുട്ടി വിമതനായി മത്സരിച്ചതോടെയായിരുന്നു എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്.

വിമതന്‍ മേയര്‍

വിമതന്‍ മേയര്‍

നേരത്തെ തിരഞ്ഞെടുപ്പ് നടന്ന 54 ഡിവിഷനുകളില്‍ 24 ഇടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 23 സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് തൊട്ടുപിറകിലെത്തിയിരുന്നു. ബിജെപിക്ക് ആറ് ഡിവിഷനുകളും ലഭിച്ചു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ കോണ്‍ഗ്രസ് വിമതനായി വിജയിച്ച എംകെ വര്‍ഗീസിന് മേയര്‍ സ്ഥാനം നല്‍കിയ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു

യുഡിഎഫിലേക്ക് ഇല്ല

യുഡിഎഫിലേക്ക് ഇല്ല

പുല്ലഴി വാര്‍ഡില്‍ വിജയിച്ചതോടെ എംകെ വര്‍ഗീസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവന്ന് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ യുഡിഎഫിലേക്ക് ഇല്ലെന്നും എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നുമാണ് വര്‍ഗീസ് വ്യക്തമാക്കുന്നത്. മുന്നണി തന്നോട് അനുഭാവപൂർണ്ണമായി പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും എം കെ വർഗീസ് പ്രതികരിച്ചു...

തില്ലങ്കേരി ഡിവിഷന്‍

തില്ലങ്കേരി ഡിവിഷന്‍

അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിന് മികച്ച ലീഡ്. ആയിരത്തിലേറെ വോട്ടിനാണ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിനോയ് കൂര്യന്‍ ലീഡ് ചെയ്യുന്നത്. ഡിവിഷനില്‍ 64.45 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കേരള കോണ്‍ഗ്രസ് ജോസഫിലെ ലിന്‍റ ജയിംസ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

കളമശ്ശേരി നഗരസഭയില്‍

കളമശ്ശേരി നഗരസഭയില്‍

അതേസമയം, കളമശ്ശേരി നഗരസഭയിലെ 37-ാംവര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കി. എല്‍ഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ റഫീഖ് മരയ്ക്കാറാണ് 37-ാം വാര്‍ഡില്‍ വിജയിച്ചത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. റഫീഖ് മരയ്ക്കാറിന് 308 വോട്ട് ലഭിച്ചപ്പോള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിനെ സലീമിന് 244 വോട്ട് കിട്ടി.

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്

കോണ്‍ഗ്രസ് വിമതന് ഇവിടെ ഇരുന്നൂറിലേറെ വോട്ട് ലഭിച്ചു. നേരത്തെ ഇരുമുന്നണികള്‍ക്കും തുല്യ നില വന്നതോടെ നഗരസഭാ ഭരണം നറുക്കുടെപ്പിലൂടെയായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഒരു അംഗത്തെ കൂടുതല്‍ ലഭിച്ചതോടെ ഭരണം പിടിക്കാനുള്ള നീക്കം എല്‍ഡിഎഫ് ആരംഭിക്കും. അതേസമയം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചു.

മാവൂര്‍

മാവൂര്‍

എല്‍ഡിഎഫിലെ രോഹിത് എം പിള്ളയാണ് കോൺഗ്രസിലെ കെ വർഗ്ഗീസിനെ 464 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. മാവൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡ് യുഡിഎഫ് നിലനിര്‍ത്തി 21 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി വസന്തിയുടെ വിജയം. കഴിഞ്ഞ തവണയും വാസന്തിക്കായിരുന്നു വിജയം. ആകെ 18 സീറ്റുള്ള പഞ്ചായത്തിൽ ആർഎംപി പിന്തുണയോടെ നിലവിൽ യുഡിഎഫ് ഭരണമാണ് നിലനില്‍ക്കുന്നത്.

ബില്യൺ ഡോളർ നേടാം; അമേരിക്കൻ ലോട്ടറികളെക്കുറിച്ചറിയാം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

Thrissur
English summary
UDF wins in Thrissur Corporation; LDF advances in Thillankeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X