തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോപണങ്ങളില്‍ കഴമ്പില്ല: ഏത് അന്വേഷണത്തിനും തയ്യാര്‍, പരാതിയുമായി വന്നത് അച്ചടക്ക നടപടി നേരിട്ടയാളെന്ന് യുഎൻഎ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അച്ചടക്കലംഘനത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട വ്യക്തി നല്‍കിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ചല്ല, സിബിഐ അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. അച്ചടക്ക നടപടി നേരിട്ട് മൂന്ന് വര്‍ഷത്തോളം സംഘടനയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിയുമായി വന്നതെന്ന് പത്രകുറിപ്പില്‍ നേതൃത്വം വിശദീകരിച്ചു.

തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിക്കുന്നത് ബിജെപി മാത്രമല്ല, സിപിഎമ്മും, 1957ൽ ഇഎംഎസും വോട്ട് പിടിച്ചത് ശബരിമല വിഷയം ഉന്നയിച്ച്!!!

പലവിധ ആരോപണങ്ങള്‍ക്ക് വിധേയമായ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കും സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയും നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷിനെ പുറത്താക്കുകയും ചെയ്തു. വിദ്വേഷം തീര്‍ക്കാനാണ് സംഘടനയ്‌ക്കെതിരെ സാമ്പത്തികക്രമക്കേട് ആരോപിച്ചത്.

Thrissur map

യുഎന്‍എ ആരംഭിച്ച കാലം മുതല്‍ ഇന്നുവരെ 100 രൂപയാണ് മാസവരി ഈടാക്കുന്നത്. മെമ്പര്‍ഷിപ്പും ലെവിയും സംഭാവനയുമെല്ലാം ബാങ്കുവഴിയാണ്. ഓരോ വര്‍ഷവും വരവുചെലവുകണക്കുകള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച് ഓഡിറ്റിംഗിനു വിടുന്നതാണ് സംഘടനാ രീതി. ജനുവരിയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ ഈ വര്‍ഷത്തെ കണക്കും ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്.

2016 മുതല്‍ ട്രഷറുടെ സഹായിയായി നിയമിച്ചിട്ടുള്ള വ്യക്തിയാണ് പരാതിയില്‍ പറയുന്ന നിതിന്‍ മോഹന്‍. അദ്ദേഹത്തിന്റെ സേവനം ഇന്നും സംഘടനയ്ക്കുണ്ട്. ഓഫീസില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലൂടെയാണ് യു.എന്‍.എ. ചലിക്കുന്നത്. ഇതെല്ലാം അറിയുന്ന പ്രവര്‍ത്തകരില്‍ യാതൊരു ആശങ്കയുമില്ല. 2017 ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച കണക്കിനെ ചൊല്ലിയോ പിന്നീടുള്ള വരവു ചെലവിനെ പറ്റിയോ സംഘടനയ്ക്കത്ത് യാതൊരു സംശയവും ഉന്നയിക്കാതെയാണ് ആരോപണവുമായി രംഗത്തുവന്നത്.

ക്രമക്കേട് നടത്തുന്ന സംഘടനയാണെങ്കില്‍ കേരള നഴ്‌സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യു.എന്‍.എയുടെ സ്ഥാനാര്‍ഥിത്വം സ്വീകരിക്കുമായിരുന്നുവോ എന്നും ആരാഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് ചെലവഴിക്കുന്ന സംഘടനയാണ് യുഎന്‍എ. യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന യു.എന്‍.എ അംഗത്തിന്റെ സഹോദരിക്ക് 50,000 രൂപ നല്‍കി. അഞ്ച് ലക്ഷം ചെലവ് കണക്കാക്കിയാണ് തിരുവനന്തപുരത്തെ സ്വാതിമോള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഭൂമിയില്ലെന്ന് അറിഞ്ഞപ്പോള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്തിരിയാതെ ഭരതന്നൂരില്‍ രണ്ടര സെന്റ് സ്ഥലം വാങ്ങി 14 ലക്ഷത്തോളം ചെലവിട്ടാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. സംഘടനയില്‍ നിന്നകന്നിട്ടും ചേര്‍ത്തല കെവിഎം ആശുപത്രി പടിക്കല്‍ സമരമിരിക്കുന്ന നഴ്‌സുമാര്‍ക്ക് 5,000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചത് നാലുദിവസം മുമ്പ് നടന്ന സംസ്ഥാന കൗണ്‍സിലിലാണ്.

പ്രവര്‍ത്തനങ്ങളും ഇടപാടുകളും സുതാര്യമാകുന്നതിന് ബാങ്കുവഴിയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. ഒളിച്ചുവയ്ക്കാന്‍ സംഘടനയ്ക്കകത്ത് യാതൊന്നുമില്ലാത്തതിനാല്‍ ഏത് അന്വേഷണത്തെയും നേരിടാനാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്‍ എന്നിവര്‍ അറിയിച്ചു.

Thrissur
English summary
UNA is ready to face any inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X