• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന് യുനസ്കോ ഏഷ്യാ പെസഫിക് അവാർഡ്

തൃശ്ശൂർ; ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ തലത്തിൽ നൽകിവരുന്ന യുനസ്കോ ഏഷ്യാ പെസഫിക് പുരസ്‌കാര ജേതാക്കളുടെ ഈ വർഷത്തെ അവാർഡ് പട്ടികയിൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇടം നേടി. 'അവാർഡ് ഓഫ് ഡിസ്റ്റിങ്ഷനാണ് ഗുരുവായൂർ കൂത്തമ്പലത്തിന് ലഭിച്ചത്.

കോപ്പർ കോട്ടിങ്, മരങ്ങളിൽ അടിച്ചിരുന്ന ഇനാമൽ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായം പൂശൽ, കരിങ്കല്ലിന്റെ കേടുപാടുകൾ തീർക്കൽ, നിലം ശരിയാക്കൽ, മരത്തിന്റെ കേടുപാടുകൾ തീർക്കൽ, ശാസ്ത്രീയമായ വൈദ്യുതി ലൈറ്റിങ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പുതുതായി ചെയ്തത്.

അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തരായ 9 വിദഗ്ധരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, മുൻ അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ എന്നിവരാണ് ദേവസ്വത്തിന് പണച്ചെലവില്ലാതെ സ്പോൺസർഷിപ്പിൽ പ്രവൃത്തികൾ ടിവിഎസ്സ് കമ്പനിയെ ഏല്പിച്ചത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ആർകിടെക്ട് എം എം വിനോദ് കുമാർ (ഡിഡി ആർകിടെക്ട്സ്), എളവള്ളി ശിവദാസൻ ആചാരി തുടങ്ങിയവർ പണികൾക്ക് നേതൃത്വം നൽകി.

ലൈറ്റിംഗ് ഡിസൈൻ അനുഷ മുത്തുസുബ്രഹ്മണ്യമാണ് മോഡൽ ചെയ്‌തത്. 2018 ഡിസംബറിൽ ആരംഭിച്ച പ്രവർത്തനങ്ങൾ 2020 ഫെബ്രുവരിയിൽ പൂർത്തീകരിച്ചു. നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പഴമയെ നിലനിർത്തുന്ന രീതിയിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നതിനാണ് യുനെസ്കോ

ശ്രീരാമനെ അപമാനിക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല,വലിയ അമ്പലങ്ങൾ ഉള്ളിടത്ത് ബിജെപി ജയിച്ചു; സുരേന്ദ്രൻ

'പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്'

കൊവിഡ് വാക്സിൻ നിർബന്ധമാക്കില്ല, വിതരണത്തിന് തയ്യാറെടുത്ത് ഇന്ത്യ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

cmsvideo
    കേരളത്തിൽ വലിയ കോവിഡ് ഭീഷണി..രോഗികൾ കുതിച്ചുയരും | Oneindia Malayalam
    Thrissur

    English summary
    UNESCO Asia Pacific Award for Renovated Koothambalam at Guruvayur Temple
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X