ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; തൃശൂരില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവ്
2019 ജനുവരി മാസം മുതലാണ് പലതവണയായി ലൈംഗിക പീഡനം നടന്നത്.

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകനു 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ ഒറ്റപ്പാലം മുള്ളൂര്‍ സ്വദേശിയായ കൂന്നാരത്ത് വീട്ടില്‍ സിദ്ധിക്ക് ബാകവി (43) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ എസ് കുറ്റക്കാരാണെന്ന് കണ്ടത്തുകയായിരുന്നു. പിന്നാലെയാണ് 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷാ വിധി പ്രഖ്യാപിച്ചത്. 2019 ജനുവരി മാസം മുതലാണ് പലതവണയായി ലൈംഗിക പീഡനം നടന്നത്.
സംഭവങ്ങള്‍ക്കു ശേഷം പീഡന വിവരങ്ങള്‍ കുട്ടി സ്‌കൂളിലെ അദ്ധ്യാപകരോട് പറയുകയും ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ അദ്ധ്യാപകര്‍ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വന്ന് പരാതി കൊടുത്തതിന് തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ എസ് ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ് അമൃതയും ഹാജരായി. 21 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയ കെജി സുരേഷ് ആണ് ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സുജിത്ത് കാട്ടിക്കുളവും പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications