വി മുരളീധരനെ വിമര്‍ശിച്ച സംഭവം: 'പ്രസീദിനെ പാർട്ടി തിരിച്ചെടുക്കണം'; മുന്നറിയിപ്പുമായി വിഷ്ണു മുരളി
തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് പുറത്താക്കിയ യുവമോര്‍ച്ച നേതാവ് പ്രസീദ് ദാസിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്. ആവശ്യം അംഗീകരിക്കാതെ വന്നാൽ, മണ്ഡലം കമ്മിറ്റി ഒന്നാകെ രാജിവയ്ക്കുമെന്ന് യുവമോര്‍ച്ച തൃശ്ശൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിഷ്ണു മുരളി വ്യക്തമാക്കി.
പ്രസീദ് ദാസിനെ പിന്തുണച്ചായിരുന്നു തൃശ്ശൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ പ്രതികരണം. മുതിർന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെ വിമർശിച്ചതിനാണ് യുവമോർച്ച നേതാവ് പ്രസീദ് ദാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഈ സംഭവത്തിലാണ് ഇപ്പോൾ മണ്ഡലം പ്രസിഡന്റിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഒന്നുകില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് പുറത്താക്കപ്പെട്ട യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെ തിരിച്ചെടുക്കാൻ പാർട്ടി തയ്യാറാകണം. ഇല്ലെങ്കിൽ മണ്ഡലം കമ്മറ്റി രാജിവയ്ക്കുമെന്ന് വിഷ്ണു പ്രതികരിച്ചു.
ജനാധിപത്യത്തില്‍ വിശ്വസിച്ചാണ് ബി ജെ പി പ്രവർത്തിക്കുന്നത്. പാർട്ടിയിലെ തന്നെ ഒരു വ്യക്തിയെയോ നേതാവിനെയോ വിമർശിച്ചാൽ അത് പാർട്ടിക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് യുവമോർച്ച മണ്ഡലം പ്രസിഡൻറ് ചോദിച്ചു. അതേസമയം, ആറു വർഷത്തേക്ക് ആയിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന് എതിരെ വിമർശനമുന്നയിച്ചതിന്റെ പേരിൽ യുവമോർച്ച നേതാവ് പ്രസീദ് ദാസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
യുവ മോര്‍ച്ച തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആയിരുന്നു പ്രസീദ് ദാസ്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ സഹോദരീ പുത്രനാണ് ഇദ്ദേഹം. ബി ജെ പി ജില്ലാ പ്രസിഡൻറ് അനീഷ് കുമാർ ആണ് ഔദ്യോഗികമായി പ്രസീദ് ദാസിനെ പുറത്താക്കിയ വിവരം അറിയിച്ചത്. ' മുരളീധരൻ കേരള ബി ജെ പിയുടെ ശാപം എന്നാണ് പ്രസീദ് ദാസ് ട്വീറ്റ് ചെയ്തിരുന്നു. ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവികൾക്ക് കാരണം കേന്ദ്രമന്ത്രി വി മുരളീധരൻ ആണ്. ഇദ്ദേഹത്തെ കേന്ദ്ര സഹമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നും പ്രസീദ് ദാസ് തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
' വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണ്. നേമത്ത് കുമ്മനം ജിയുടെ തോല്‍വി ഉറപ്പുവരുത്തി. ഇ ശ്രീധരന്‍ സാറിനേയും ജേക്കബ് തോമസിനേയും അവഗണിച്ചു. സുരേഷ് ഗോപിയുടെ രാജ്യസഭാ രണ്ടാം ടേമിന് വരെ തടസം നിന്നു. ഈ വഞ്ചനയോട് കാലം പൊറുക്കില്ല. കേന്ദ്ര മന്ത്രിയായുള്ള പദവി അവസാനിക്കുന്ന ദിവസം കേരളത്തിലെ ആത്മാര്‍ത്ഥതയുള്ള ബിജെപി പ്രവര്‍ത്തകര്‍ വി മുരളീധരനെ എയര്‍പോര്‍ട്ട് മുതല്‍ നരകം വരെ തല്ലും. ആ ദിവസം വരും,'പ്രസീദ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം , ട്വിറ്ററിൽ പ്രതികരിച്ച് രംഗത്തെത്തിയതിന് പിന്നാലെ പ്രസീദ് ദാസ് ഈ പ്രതികരണം പിൻവലിച്ചിരുന്നു. ഒരു മുതിർന്ന നേതാവിനെ കടന്നാക്രമിച്ചതിനും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതും വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഇത് പിന്നാലെയാണ് പ്രസിദ് ദാസ് തന്റെ ട്വീറ്റ് പിൻവലിക്കാൻ തയ്യാറായതും. ബി ജെ പിയുടെ അച്ചടക്ക നടപടികളെ മാനിച്ച് താൻ പോസ്റ്റ് ഒഴിവാക്കിയതായി പ്രസിദ് ട്വീറ്റിലൂടെ വീണ്ടും അറിയിച്ചു .
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം
അതേസമയം , സംഭവത്തിൽ ഇത്തരം പോസ്റ്റ് പ്രദർശിപ്പിച്ച യുവമോർച്ച നേതാവിന് എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ അധ്യക്ഷനായ കെ കെ അനീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കി നടപടി സ്വീകരിച്ചത് .












Click it and Unblock the Notifications