തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

Google Oneindia Malayalam News

തൃശൂര്‍: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍. ഈ മാസം 29ന് സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും മുരളീധരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും അതില്‍ തന്നെ ചര്‍ച്ച ചെയ്യും. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്. അവര്‍ക്കൊന്നും അയോഗ്യത ബിജെപി കല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

1

നിലവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. 140 സീറ്റിലും ഇത്തവണ എന്‍ഡിഎ മത്സരിക്കും. ഫെബ്രുവരി മൂന്ന്, നാല് തിയതികളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തില്‍ പര്യടനത്തിനായി എത്തും. അദ്ദേഹം നേതാക്കളുമായി തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് പരീക്ഷണമല്ലെന്നും ഗൗരവത്തോടെ നേരിടുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

എന്നെ സംബന്ധിച്ചിടത്തോളം മാത്രമല്ല ബിജെപിയിലെ ഏത് നേതാവ് മത്സരിക്കണമെങ്കില്‍ പോലും അത് നേതൃത്വം തീരുമാനിക്കണം. പാര്‍ട്ടി എന്നോട് നിര്‍ദേശിക്കുകയാണെങ്കില്‍ ആ നിമിഷം ഞാന്‍ മത്സരിക്കും. ഇപ്പോള്‍ അതൊന്നും തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി എന്നോട് അത്തരത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. സിനിമാ താരങ്ങളെ ഇറക്കുന്നത് പരീക്ഷണമല്ല. തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാല്‍ തന്നെ വളരെ ഗൗരവമുള്ള കാര്യമാണ്. ജയിക്കാന്‍ വേണ്ടി തന്നെയാണ് മത്സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Thrissur
English summary
v muraleedharan says he will contest when leadership asked him to contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X