Video- ആ സേതുമാധവനും സ്കൂളും ഇവിടെയുണ്ട്; വൈറല്‍ വീഡിയോയിലെ സ്കൂള്‍ ലീഡറെ വിളിച്ച് മന്ത്രിയും
ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു ഒരു സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ച കുട്ടിയുടെ വിജയം പ്രഖ്യാപിക്കുന്നതും ആ കുട്ടിയുടെ സന്തോഷവും. നിരവധി പേര് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. തൃശൂര്‍ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂളിലെ സ്കൂള്‍ തിരഞ്ഞെടുപ്പാണ് ഒറ്റ വീഡിയോ കൊണ്ട് വൈറലായത്.
കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സേതുമാധവനായിരുന്നു തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എതിര് സ്ഥാനാര്‍ത്ഥിയേക്കാള്‍ 45 വോട്ട് നേടിയാണ് സേതുമാധവന് സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. നാല് പേരായിരുന്നു സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ഫലപ്രഖ്യാപനവും അതിനുള്ള സേതുമാധവന്റെ പ്രതികരണവും വിജയഹാരം അണിയിച്ചപ്പോഴുള്ള ആനന്ദക്കണ്ണീരുമൊക്കെയായിരുന്നു ആദ്യം പുറത്ത് വന്നത്.

ഇപ്പോള്‍ സ്കൂള്‍ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ ക്യൂ നിന്ന് ഐഡി കാര്‍ഡുകളുമായി വോട്ട് ചെയ്യുന്നതും ബാലറ്റ് പെട്ടിയില്‍ വോട്ട് നിക്ഷേപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അധ്യാപകര്‍ തന്നെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി എത്തിയത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയിച്ചവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുന്നതും വീഡിയോയിലുണ്ട്.
ഇതിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ക്കും പി ടി എയ്ക്കും അഭിനന്ദനപ്രവാഹമാണ്. ജനാധിപത്യരീതില്‍ തിരഞ്ഞെടുപ്പ് നടത്തിയത് കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ ജനാധിപത്യബോധം നിറക്കാന്‍ സഹായിക്കും എന്നാണ് പലരും കമന്റ് ചെയ്തത്. അതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സേതുമാധവനേയും കൂട്ടുകാരേയും സ്കൂള്‍ അധികൃതരേയും നേരില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിനെ കുറിച്ച് സേതുമാധവനോട് മന്ത്രി ചോദിച്ചറിഞ്ഞു. ക്യൂവില്‍ നിന്നാണ് വോട്ട് ചെയ്തത് എന്നും സ്ഥാനാര്‍ത്ഥികളുടെ പേരും ഫോട്ടോയും പതിപ്പിച്ച സ്ലിപ്പുകള്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞപ്പോള്‍ മന്ത്രിക്കും സന്തോഷമായി. ഇതിന് സ്കൂള്‍ അധികൃതരെ അഭിനന്ദിക്കാനും വി ശിവന്‍കുട്ടി മറന്നില്ല. നന്നായി പഠിക്കണമെന്നും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നും മന്ത്രി സേതുമാധവനോട് നിര്‍ദേശിച്ചു.
സ്കൂള്‍ പരിസരത്ത് വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജയിച്ചവരും തോറ്റവരും എന്നില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം എന്നും മന്ത്രി നിര്‍ദേശിച്ചു. അടുത്ത മാസം ഒഴിവ് പോലെ സ്കൂളിലേക്ക് വരാം എന്ന് കൂടി വാക്ക് നല്‍കിയാണ് മന്ത്രി സംഭാഷണം അവസാനിപ്പിക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications