തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിന്‍ വിതരണം അന്തിമഘട്ടത്തില്‍

Google Oneindia Malayalam News

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ജില്ലയില്‍ അന്തിമഘട്ടത്തില്‍. ഇതുവരെ 14,373 പേര്‍ ഫസ്റ്റ് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി 74 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ വാക്‌സിന്‍ വിതരണം നടക്കുന്ന മറ്റ് കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. സെക്കന്റ് ഡോസ് വാക്‌സിന്‍ മാര്‍ച്ച് 24 ന് ശേഷം വിതരണം ചെയ്യും.

thrissur

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് പരിശീലനം പൂര്‍ത്തിയായവര്‍ അത് തെളിയിക്കുന്ന വകുപ്പ് തല സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും കൊടുത്തുകൊണ്ട് വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷന്‍ ഉറപ്പാക്കണം. കുത്തിവെപ്പ് എടുക്കുമ്പോഴും മറ്റും അലര്‍ജി ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതല്ല. കുത്തിവെപ്പിന് ശേഷം പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഒബ്‌സര്‍വേഷന്‍ റൂമില്‍ അരമണിക്കൂര്‍ നീളുന്ന നിരീക്ഷണത്തിന് ശേഷമാണ് വാക്‌സിന്‍ സ്വീകരിച്ചവരെ പുറത്തേക്ക് വിടുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് വാക്‌സിന്‍ നല്‍കുന്നത്.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

Thrissur
English summary
Vaccine distribution to polling officials in Thrissur district is in final stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X