വടക്കാഞ്ചേരിയിൽ അനിൽ അക്കര വീഴും; സേവ്യർ ചിറ്റിലപ്പള്ളി അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി സർവ്വേ
തൃശ്ശൂർ; വടക്കാഞ്ചേരിയിൽ ഇക്കുറി എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവ്വേ. കോൺഗ്രസ് നേതാവ് അനിൽ അക്കരയെ പരാജയപ്പെടുത്തി സേവ്യര്‍ ചിറ്റിലപ്പള്ളി വിജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിയിൽ യുഡിഎഫിന് ആശ്വസിക്കാൻ വക നൽകിയ ഏക മണ്ഡലമായിരുന്നു വടക്കാഞ്ചേരി.കോൺഗ്രസിന്റെ യുവ നേതാവായ അനിൽ അക്കര വെറും 43 വോട്ടുകൾക്കായിരുന്നു അന്ന് മണ്ഡലത്തിൽ ജയിച്ചത്. അനില്‍ അക്കരയ്ക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65,492 വോട്ടുമാണ് ലഭിച്ചത്. ബിജെപി 26,652 വോട്ടുകളും നേടിഇക്കുറി ജില്ലയിൽ ഏറ്റവും കടുത്ത പോരാട്ടം നടന്ന മണ്ഡലം കൂടിയായിരുന്നു വടക്കാഞ്ചേരി. ഏത് വിധേനയും മണ്ഡലം തിരിച്ച് പിടിക്കണമെന്ന പ്രതീക്ഷയോടെയാണ് യുവ നേതാവ് സേവ്യർ ചിറ്റിലപ്പള്ളിയെ സിപിഎം മണ്ഡലത്തിൽ മത്സരിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ് പോരിനിറങ്ങിയത്.
ലൈഫ് മിഷൻ വിവാദം ഉയർത്തി എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ അനിൽ അക്കര കൊണ്ട് പിടിച്ച് പ്രചരണം നടത്തിയിരുന്നുവെങ്കിലും വിലപോയിരുന്നില്ല. വൻ മുന്നേറ്റമായിരുന്നു മണ്ഡലത്തിൽ എൽഡിഎഫ് കാഴ്ച വെച്ചത്.വടക്കാഞ്ചേരി നഗരസഭ ഉൾപ്പെടെ എൽഡിഎഫ് നിലനിർത്തിയിരുന്നു. 41 ൽ 24 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. യുഡിഎഫിന് 17സീറ്റും ബിജെപിക്ക് ഒരു സീറ്റുകളുമാണ് ലഭിച്ചത്.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
അതേസമയം തൃശ്ശൂരിൽ ഇക്കുറി മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയിക്കുമെന്നാണ് മാതൃഭൂമി സർവ്വേ പ്രവചിക്കുന്നത്. ചേലക്കര, കുന്നങ്കുളും മണലൂർ ,ഒല്ലൂർ, തൃശ്ശൂർ , നാട്ടിക കയ്പമംഗലം, ഇരിങ്ങാലക്കുട,ഗുരുവായൂർ എന്നിവയാണ് ജില്ലയിലെ മണ്ഡലങ്ങൾ. ഇതിൽ ഗുരുവായൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവ്വേ പ്രവചിക്കുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications