തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷൊര്‍ണൂരിനോട് ബൈ ബൈ പറഞ്ഞ് ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍: മലബാറിലെ യാത്രക്കാര്‍ക്ക് വേണ്ടി വള്ളത്തോള്‍ നഗര്‍ സ്റ്റേഷനെ ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കി ഉയര്‍ത്തുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഷൊര്‍ണൂര്‍ ജങ്ഷന്‍ സ്പര്‍ശിക്കാതെ കടന്നുപോകുന്ന നാല്‍പതോളം ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ മലബാറിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി വള്ളത്തോള്‍ നഗര്‍ സ്റ്റേഷനെ ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കി ഉയര്‍ത്താന്‍ റെയില്‍വേ പദ്ധതിയിടുന്നു. ഷൊര്‍ണൂര്‍-കൊച്ചിന്‍ പാതയില്‍ ഷൊര്‍ണൂരില്‍നിന്ന് നാലു കിലോമീറ്റര്‍ അടുത്താണ് ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍.

<strong>ഗൊരഖ്പൂരില്‍ മുന്നേറ്റമില്ലാതെ ബിജെപി.... യോഗിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നില്‍!!</strong>ഗൊരഖ്പൂരില്‍ മുന്നേറ്റമില്ലാതെ ബിജെപി.... യോഗിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നില്‍!!

പാലക്കാട് ഡിവിഷന്‍ പ്രദേശത്താണ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ എന്ന സാങ്കേതിക പ്രശ്‌നം നിലവിലുള്ളതിനാല്‍ ഇത് പരിഹരിക്കാന്‍ വള്ളത്തോള്‍ നഗറിനെ പാലക്കാട് ഡിവിഷനില്‍ ലയിപ്പിച്ച് ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കി ഉയര്‍ത്തി ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കാനാണ് ആലോചന.

Shornur

ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ ഒഴിവാക്കി അഞ്ച് എക്‌സ്പ്രസ് ട്രെയിനുകള്‍ ഭാരതപ്പുഴ ലിങ്ക്‌ലൈനിലൂടെ ചെന്നൈ തിരുവനന്തപുരം ഭാഗത്തേക്ക് വഴിതിരിച്ചുവിട്ടത് ഷൊര്‍ണൂരിനെയും, മലബാറിലെ യാത്രക്കാരെയും ബാധിച്ചിരുന്നു. വഴി തിരിച്ചുവിട്ടതുമൂലം ഇതുവരെ മുപ്പതിലേറെ ട്രെയിനുകള്‍ ഷൊര്‍ണൂരിന് നഷ്ടമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ വഴി ഷൊര്‍ണൂര്‍ സ്പര്‍ശിക്കാതെ പാലക്കാട് ജംഗ്ഷന്‍ വഴി ചെന്നൈ റൂട്ടിലോടുന്ന പ്രധാന ദീര്‍ഘദൂര എക്‌സ്പ്രസുകളാണ് നഷ്ടമായത്.

ജംഗ്ഷന്‍ എന്ന നിലയില്‍ നാലുദിശയിലേക്കും യാത്രകള്‍ സാധ്യമായിരുന്ന ഇവിടെ മലബാറില്‍നിന്നുള്ള യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ ഷൊര്‍ണൂരില്‍ ട്രയാങ്കുലര്‍ സ്റ്റേഷന്‍ മുതല്‍ ബള്‍ബ് സ്റ്റേഷന്‍ വരെ വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും നടന്നില്ല. ഭാരതപ്പുഴ സ്റ്റേഷന്‍ പുനരാരംഭിച്ച് ഷൊര്‍ണൂര്‍ ഈസ്റ്റ് സ്റ്റേഷനാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന് ഷൊര്‍ണൂരില്‍നിന്ന് ഭാരതപ്പുഴ സ്റ്റേഷനിലേക്ക് ഒന്നര കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം. സാങ്കേതികവും, സാമ്പത്തികവുമായ വശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പല പദ്ധതികളും നടപ്പിലാവാതിരുന്നത്.

ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്റ്റേഷന്‍ പദ്ധതിക്കായി വള്ളത്തോള്‍ നഗറിനെ ഉയര്‍ത്തിയെടുക്കുന്നതിന് മുന്നോടിയായി നിലവിലെ ഡിവിഷന്‍ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. 55 കിലോമീറ്റര്‍ ദൂരെ പാലക്കാട് ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് ഷൊര്‍ണൂര്‍ സ്റ്റേഷന്റെ നിയന്ത്രണം. 400ല്‍ പരം കിലോമീറ്റര്‍ അകലെനിന്ന് തിരുവനന്തപുരം ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വള്ളത്തോള്‍ നഗറിന്റെ നിയന്ത്രണം.

ഭാരതപ്പുഴയ്ക്കു കുറുകെ റെയില്‍വേ പാലത്തില്‍ ഒരു ഗതാഗത പ്രശ്‌നമുണ്ടായാല്‍ തിരുവനന്തപുരത്ത് നിന്നുവേണം സാങ്കേതിക നിര്‍ദേശങ്ങളും മറ്റും ലഭിക്കാന്‍. പാലക്കാട് ഡിവിഷന്‍ ആസ്ഥാനത്ത് നിന്നാണെങ്കില്‍ ഈ പ്രശ്‌നം വേഗത്തിലും എളുപ്പത്തിലും നിയന്ത്രിക്കാനും പരിഹരിക്കാനുമാകും. ഷൊര്‍ണൂരിന് ഉപഗ്രഹ സ്റ്റേഷനാക്കി മാറ്റാന്‍ വള്ളത്തോള്‍ നഗറിന്റെ നാലു കിലോമീറ്റര്‍ റെയില്‍വേ മേഖല പാലക്കാട് ഡിവിഷനില്‍ കൂട്ടിച്ചേര്‍ക്കാനാണ് റെയില്‍വേയുടെ പ്രാരംഭ നടപടി.

Thrissur
English summary
Vallathol Nagar station is to be set up as a satellite station of Shornur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X