തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരന്തരപ്പിള്ളി എടിഎം കവര്‍ച്ചാശ്രമം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി, ബൈക്കില്‍ രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വരന്തരപ്പിള്ളി എടിഎം കവര്‍ച്ചാശ്രമക്കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. വേലൂപ്പാടം സ്വദേശി നീരോലിപ്പാടന്‍ കുരിയപ്പന്റെ മകന്‍ സിന്റോ (28), മുപ്ലിയം സ്വദേശി ചിറയത്തു സാജന്റെ മകന്‍ സമല്‍ (22) എന്നിവരെയാണു വരന്തരപ്പിള്ളി എസ്.ഐ: ചിത്തരഞ്ചന്റ നേതൃത്വത്തില്‍ എ.ടി.എം. സെന്ററിലും പരിസരത്തും പ്രതികളെ തെളിവെടുപ്പ് നടത്തിയത്. കവര്‍ച്ച നടത്താന്‍ വേണ്ടി പ്രതികള്‍ ചെയ്ത കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. മെഷീന്‍ തകര്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് അപായമണി മുഴങ്ങിയതാണു രക്ഷപെടാന്‍ ഇടയാക്കിയതെന്നു പ്രതികള്‍ മൊഴി നല്‍കി.

<strong><br> ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്; ബിജെപി തകര്‍ന്നടിഞ്ഞു, അജിത് ജോഗി മൂന്നാമത്</strong>
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്; ബിജെപി തകര്‍ന്നടിഞ്ഞു, അജിത് ജോഗി മൂന്നാമത്

ഇവര്‍ വരന്തരപ്പിള്ളി റൊട്ടിപ്പടിയില്‍വച്ച ബൈക്കിലാണു രക്ഷപ്പെട്ടത്. മൂന്നു ദിവസം സമീപ പ്രദേശങ്ങളില്‍ തങ്ങി പോലീസിന്റെ അന്വേഷണം നിരീക്ഷിക്കുകയായിരുന്നു. വരന്തരപ്പിള്ളിയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. കവര്‍ച്ചയ്ക്കു മുമ്പായി വരന്തരപ്പിള്ളിയിലെ ബാര്‍ ഹോട്ടലില്‍ കയറി മദ്യപിച്ചു. ഹോട്ടലിലെ ക്യാമറകളില്‍ ഇവരുടെ ദൃശ്യങ്ങളുണ്ട്. എ.ടി.എം. സെന്ററിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും മറ്റ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും ഇവരെ പിടികൂടാന്‍ പോലീസിന് സഹായകമായി. പ്രതികളുടെ ശരീരപ്രകൃതിയും വസ്ത്രത്തിന്റെ നിറവും നോക്കിയാണ് പോലീസ് ഇവരെ വലയിലാക്കിയത്.

atmrobbery-1544

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തിനാണു രണ്ടുപേര്‍ എ.ടി.എം. കുത്തിത്തുറന്നു കവര്‍ച്ചാ ശ്രമം നടത്തിയത്. അലാം മുഴങ്ങിയതോടെ കവര്‍ച്ചാശ്രമം പാളുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികള്‍ അടുത്തിടെ സംസ്ഥാനത്ത് വിവിധ എ.ടി.എം. തകര്‍ത്ത് മുപ്പത്തഞ്ച് ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്തു എന്ന വാര്‍ത്ത വായിച്ചതിനുശേഷമാണ് ഇവര്‍ എ.ടി.എം. കുത്തിത്തുറക്കുന്നതിനുള്ള പദ്ധതി തയാറാക്കിയത്.

ആളൊഴിഞ്ഞ എ.ടി.എം. തേടി ഇവര്‍ രണ്ടുമൂന്നുദിവസം നിരീക്ഷണം നടത്തി . കൂടാതെ അന്ന് എ.ടി.എമ്മില്‍ പണം നിറക്കുന്നതും പ്രതികള്‍ ശ്രദ്ധിച്ചിരുന്നു. ആളൊഴിഞ്ഞ സമയംനോക്കി മുഖവും മറ്റും തുണി ഉപയോഗിച്ച് മറച്ചതിനു ശേഷമാണ് പ്രതികള്‍ എ.ടി.എം. കൗണ്ടറിനുള്ളില്‍ പ്രവേശിച്ചത്. കൈയില്‍ കരുതിയിരുന്ന ലിവര്‍ ഉപയോഗിച്ച് എ.ടി.എം. മെഷീനിന്റെ ഡോര്‍ തകര്‍ത്തെങ്കിലും പണം നിറച്ച ട്രേകളുള്ള ഭാഗം തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതിനാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ എടുക്കുന്നതിനു വേണ്ടി പുറത്തിറങ്ങിയപ്പോള്‍ അലാം മുഴങ്ങുകയായിരുന്നു. പ്രതികള്‍ക്കുവേണ്ടി വരന്തരപ്പിള്ളി മേഖലയിലെ നിരവധി നിരീക്ഷണ ക്യാമറകളും ഒരു ലക്ഷത്തിലേറെ ഫോണ്‍വിളികളും പരിശോധിച്ചുകൊണ്ടിരിക്കേയാണ് പ്രതികള്‍ വലയിലായത്. വേലൂപ്പാടം പള്ളിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്നും ലിവര്‍ സംഘടിപ്പിച്ചാണ് ഇവര്‍ എ.ടി.എം. തുറക്കാന്‍ ശ്രമം നടത്തിയത്.


അന്വേഷണ സംഘത്തിലും പ്രതികളെ പിടികൂടിയതിലും ക്രൈം സ്‌ക്വാഡ് എസ്. ഐ. വി.എസ്. വത്സകുമാര്‍, എ.എസ്.ഐ. ജിനു മോന്‍ തച്ചേത്ത്, സീനിയര്‍ സി.പി.ഒ മാരായ സതീശന്‍ മടപ്പാട്ടില്‍, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, മനോജ് ടി.ജി, വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ് എന്നിവരും വരന്തരപ്പിള്ളി സ്‌റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിശ്വനാഥന്‍ കെ.കെ, എ.എസ്.ഐ. സത്യനാരായണന്‍, ജോസഫ്, ബൈജു, സുജിത്ത് എന്നിവരുമുണ്ടായിരുന്നു. പിടിയിലായ സമല്‍ മുമ്പു കോയമ്പത്തൂരില്‍ കുഴല്‍പ്പണം കൊള്ളയടിക്കാനുള്ള ശ്രമത്തിലടക്കം പല കേസുകളും നിലവിലുള്ള ആളാണ്.

Thrissur
English summary
varantharappilly atm robbery case: investigation going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X