തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത് മണ്ണൂത്തിയിലെ വെള്ളച്ചാട്ടമല്ല; പ്രചരിക്കുന്ന വീഡിയോ വ്യാജം, പരാതി നല്‍കി നിർമാണ കമ്പനി

Google Oneindia Malayalam News

ആലപ്പുഴ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ദൃശ്യമുണ്ടായിരുന്നു. മേല്‍പ്പാലത്തിന് മുകളില്‍ നിന്നും പൈപ്പിലൂടെ വെള്ളം വീഴുന്നതായിരുന്നു ആ ദൃശ്യം. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. എന്നാല്‍ ഈ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെറ്റായ പ്രചാരണത്തിനെതിരെ നിയമടപടിര്ര് ഒരുങ്ങുകയാണ് നിര്‍മ്മാണ കമ്പനി. ഇതുമായി ബന്ധപ്പെട്ട പരാതി പാലക്കാട് എസ് പിക്ക് കൈമാറി.

kerala

നിലേശ്വരം പള്ളിക്കര മേല്‍പ്പാലത്തില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളാണ് മണ്ണൂത്തിയിലെതാണെന്ന രീതിയില്‍ പ്രചരിക്കുന്നത്. പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ, വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണൂത്തി പാലത്തില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇതു പോലെ വെള്ളം ഒഴുകിയിരുന്നു.

ഇത് താഴക്കൂടെ പോകുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് പൈപ്പ് ഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതിലൂടെയാണ് വെള്ളം ഒഴുകുന്നത്. ദൃശ്യത്തിലുള്ള മണ്ണൂത്തി പാലത്തിന്റെ സംരക്ഷണ ഭിത്തിയും മണ്ണൂത്തി പാലത്തിന്റെ സംരക്ഷണ ഭിത്തിയും തമ്മില്‍ വ്യക്തമായ മാറ്റമുണ്ട്. അടിസ്ഥാനരഹിതമായ പ്രചാരണത്തിലൂടെ ജനങ്ങള്‍ക്കിടെയില്‍ പരിഭ്രാന്തി പരത്തുന്നെന്ന് ആരോപിച്ചാണ് പരാതി.

 സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ? സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ?

Thrissur
English summary
video footage circulating on social media showing rain water rushing onto the service road is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X