കെണിയൊരുക്കി വിജിലന്‍സ്; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റ് പിടിയില്‍
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിലെ വെങ്കിടങ്ങ് വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസ്സിസ്റ്റന്റിനെയാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്.
തൃശൂര്‍ ജില്ലയിലെ മേച്ചേരിപ്പടി സ്വദേശി തന്റെ അമ്മയുടെ പേരിലുള്ള 7.5 സെന്റ് വസ്തുവിന്റെ രജിസ്ട്രേഷന് ആവശ്യത്തിനായി വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കേണ്ട പ്രസ്തുത വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ആര് ഒ ആര് സര്‍ട്ടിഫിക്കറ്റും, സ്കെച്ചും ലഭിക്കുന്നതിലേക്ക് ആധാരം എഴുത്തുകാര്‍ മുഖേന കഴിഞ്ഞ മാസം അപേക്ഷ സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് സ്ഥലം പരിശോധനക്ക് എത്തിയ സമയം വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റ് 3000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ആധാരം എഴുത്തുകാര്‍ മുഖേന 2000 രൂപ ഇക്കഴിഞ്ഞ 29-ാം തീയ്യതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാക്കി 1000 രൂപ ഭൂമിയുടെ രജിസ്ട്രേഷന് കഴിഞ്ഞ ഉടനെ എത്തിക്കണമെന്നും വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റ് ആവശ്യപ്പെട്ടു.

പരാതിക്കാരന് ഈ വിവരം വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064-ല്‍ വിളിച്ച് വിജിലന്‍സ് ആസ്ഥാനത്ത് അറിയിക്കുകയും വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ട് ശ്രീ ഇ എസ് ബിജുമോന് വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റിനെ ട്രാപ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം തൃശൂര്‍ വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി ജിംപോളിന് കൈമാറുകയും ചെയ്തു.
ജിംപോളിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി 04-01-2023, വൈകിട്ട് 4.45 മണിയോടെ വെങ്കിടങ്ങ് വില്ലേജ് ഓഫീസിനു മുന്പില് വച്ച് ശ്രീ പരാതിക്കാരനില്‍ നിന്നും ബാക്കി 1000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റിലായ പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
വിജിലന്‍സ് സംഘത്തില്‍ വിജിലന്‍സ്, തൃശൂര്‍ യുണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ ജിംപോളിനെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ അനീഷ്, പ്രദീപ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കുമാരന്, പ്രദീപ് എസ് സി. പി ഒ സന്ധ്യ സിപിഒ മാരായ വിബീഷ്, സൈജുസോമന്‍, അരുണ്‍ ഡ്രൈവര്‍ സി പി ഒ എബി എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഐ പി എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications