Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രത; മരണത്തിന്റെ ട്രാക്കില്‍ നിന്നും യുവതിക്ക് ലഭിച്ചത് പുതുജീവന്‍

kerala police

തൃശൂര്‍: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ യുവതിക്ക് സമ്മാനിച്ചത് പുതിയൊരു ജീവിതം. പേരാമംഗലത്ത് ജോലിക്ക് പോയ യുവതി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് എരുമപ്പെട്ട പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം അറിഞ്ഞ രണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ റിജു സഹപ്രവര്‍ത്തകനായ ഫീല്‍ഡ് ഓഫീസര്‍ ജിജോ ജേക്കബിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് ഇരുവരും അന്വേഷണത്തിന് ഇറങ്ങിയപ്പോഴാണ് യുവതി പോട്ടോര്‍ റെയില്‍വെ ഗേറ്റിന് സമീപമുണ്ടെന്ന് വിവരം ലഭിച്ചത്. ജീവനൊടുക്കാന്‍ എത്തിയ യുവതിയെ പൊലീസ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് എരുമപ്പെട്ടി പൊലീസിനെ വിവരം അറിയിച്ച് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

police

ആത്മഹത്യചെയ്യാനിറങ്ങിപുറപ്പെട്ട യുവതിയെ പോലീസുകാര്‍ രക്ഷപെടുത്തി. ജീവിത്തിലേക്ക് തിരിച്ചെത്തിച്ചു. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യയ്ക്കായി വീട്ടില്‍ നിന്നിറങ്ങി പുറപ്പെട്ടയുവതിയെയാണ് പോട്ടോരിലെ റെയില്‍വേട്രാക്കില്‍ നിന്നും പോലീസുകാരുടെ കൃത്യസമയത്തെ പ്രയത്‌നത്താല്‍ കണ്ടെത്തിയത് മെഡിക്കല്‍ കോളേജ് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഡിജോ ജേക്കബ്ബ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഓഫീസറായ കെ.ജി റിജു എന്നിവരാണ് മരണത്തിന്റെ ട്രാക്കില്‍ നിന്നും യുവതിയെ ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് 38 കാരിയായ വീട്ടമ്മയെ കിരാലൂരില്‍ നിന്നും കാണാതായത്. കാണാതായ ഉടന്‍ പലയിടത്തും അന്വേഷിക്കുകയും ഫോണ്‍ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നു മനസ്സിലാക്കിയ ഉടന്‍തന്നെ വീട്ടുകാര്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

ഇതേ സമയം സ്ത്രീ തന്റെ കൂട്ടുകാരിയെ വിളിച്ച് താന്‍ പോട്ടൂരിലാണെന്നും ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നും വിളിച്ചു പറഞ്ഞു. ഇതറിഞ്ഞ കൂട്ടുകാരി ഉടന്‍തന്നെ ഇക്കാര്യം വീട്ടുകാരേയും മറ്റുള്ളവരേയും അറിയിച്ചു. ഇക്കാര്യമറിഞ്ഞ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ റിജു സമയം പാഴാക്കാതെ പോട്ടൂരിലേക്ക് പുറപെടുകയും ചെയ്തു. അപ്പോഴാണ് റിജുവിന് സഹപ്രവര്‍ത്തകനും സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ഡിജോ ജേക്കബ്ബ് പോട്ടൂരിനടുത്ത സ്വദേശിയാണെന്ന ഓര്‍മ്മവന്നത്.

ഉടന്‍തന്നെ റിജു ഡിജോ ജേക്കബ്ബിനെ ഫോണില്‍ ബന്ധപെട്ടു കാര്യത്തിന്റെ ഗൗരവവും മനസ്സിലാക്കികൊടുത്തുമാത്രമല്ല യുവതി സ്‌കൂട്ടറിലാണ് പോയതെന്നും മനസ്സിലായപ്പോള്‍ ഡിജോ എത്രയും പെട്ടന്നുതന്നെ പോട്ടൂരിലേക്ക് കുതിച്ചു. ഈ സമയം വിവരമറിഞ്ഞ എരുമപെട്ടി പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു.

police

നേരം വൈകും തോറും എന്തെങ്കിലും അത്യാഹിതം സംഭവിക്കുമോ എന്ന ആശങ്കയും പോലീസികാരിലുണ്ടായിരുന്നു.
ഡിജോ ജേക്കബ്ബ് പോട്ടോരിലെത്തിയപ്പോള്‍ സമയം രാത്രി പതിനൊന്നര.. ഡിജോ ഏറെ നേരം തിരഞ്ഞെങ്കിലും യുവതിയെ കാണാനായില്ല. മടങ്ങാന്‍ നേരത്താണ് റോഡില്‍ നിന്നല്പം മാറി റോഡിന്നരികില്‍ ഒരു സ്‌കൂട്ടര്‍ പാര്‍ക്കുചെയ്തതായി ഡിജോവിന്റെ ശ്രദ്ധയില്‍പെട്ടത്. റെയില്‍വേ ട്രാക്കിനടുത്ത റോഡായതിനാല്‍ യുവതി ട്രാക്കിലേക്ക് പോയിരിക്കുമെന്ന് ഡിജോ കണക്കുക്കൂട്ടി. വെളിച്ചമില്ലാത്തതിനാല്‍ മൊബൈലിലെ ടോര്‍ച്ചില്‍ ചെറിയ വെളിച്ചത്തില്‍ ട്രാക്കിലൂടെ നടന്നു ട്രെയിന്‍ വരാനുള്ള സമയമാണെന്നറിഞ്ഞ ഡിജോ തിരച്ചിലിന്റേയും നടത്തത്തിന്റേയും വേഗത കൂട്ടി.

അപ്പോഴാണ് അകലെ ട്രാക്കില്‍ ഒരു സ്ത്രീയുടെ രൂപം ഇരിക്കുന്നതു കണ്ടത് ഡിജോ യുവതിയുടെ അടുത്തെത്തി സൗഹാര്‍ദ്ദപൂര്‍വ്വം വിശേഷങ്ങള്‍ ചോദിച്ചു. ആദ്യം മറുപടിപറയാന്‍ മടിച്ചെങ്കിലും പോലീസാണെന്ന് അറിഞ്ഞതോടെ സ്ത്രീ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. എന്തു പ്രശ്‌നങ്ങളും പരിഹരിക്കാമെന്നു പറഞ്ഞ് ഡിജോ അവരെ ആശ്വസിപ്പിക്കുന്നതിനിടയില്‍ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനിടയില്‍ ട്രെയിനിന്റെ ശബ്ദം കേട്ടതോടെ സ്ത്രീ എഴുന്നേറ്റു നിന്നു.

മക്കളൊക്കെ എന്തു ചെയ്യുന്നു സുഖമാണോ...അവരുടെ സുരക്ഷയാകേണ്ട നിങ്ങളാണോ ഈ വഴി തെരഞ്ഞെടുക്കുന്നത്..? ഡിജോയുടെ ചോദ്യത്തില്‍ യുവതി വിങ്ങിപ്പൊട്ടി. ഡിജോ അവരെ ആശ്വസിപ്പിച്ച് ട്രാക്കിനരികിലെ റോഡിലേക്ക് കൊണ്ടുവന്നു. വിവരമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി സ്ത്രീയെ കൂട്ടി കൊണ്ടുപോയി.

മുന്‍പും സമയോചിത പ്രവര്‍ങ്ങളിലൂടെ പല സ്ഥലങ്ങളിലായി ആത്മഹത്യയില്‍ നിന്നും മൂന്നുപേരുടെ ജീവന്‍ രക്ഷിച്ച ഡിജോ ജേക്കബ്ബിന് ഇപ്പോള്‍ അഭിനന്ദ പ്രവാഹമാണ്. റിജുവിന്റെ കൃത്യസമയത്തെ സന്ദേശമാണ് ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്നും ഡിജോ പറഞ്ഞു. സന്ദര്‍ഭോചിത പ്രവൃത്തിയിലൂടെ ഒരു ജീവനെ രക്ഷിച്ച റിജുവിനും ഡിജോ ജേക്കബ്ബിനും അഭിനന്ദനങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+