പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ഘരാവോ ചെയ്തു; തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: തൃശൂരില്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. ഇദ്ദേഹത്തെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡണ്ടും സംഘവും വില്ലേജ് ഓഫീസര്‍ക്കെതിരെ ഘരാവോ ചെയ്യുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് റിപ്പാര്‍ട്ട്.

Recommended Video
ഇന്ന് രാവിലെ മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടക്കുന്നുണ്ട്. സമരെ നടക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന് ജനങ്ങള്‍ നിരന്തരമായി പരാതി ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ് സമരം നടക്കുന്നത്.
വില്ലേജ് ഓഫീസറുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം തന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെ വേട്ടയാടുകയാണെന്ന് വില്ലേജ് ഓഫീസര്‍ ആരോപിച്ചു. എന്നാല്‍ യാതൊരു പ്രകോപനവും ഉണ്ടായില്ലെന്ന് മിനി പ്രതികരിച്ചു.












Click it and Unblock the Notifications