പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, പ്രതികളെത്തപ്പി പോലീസ്
തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തിവിടാത്തത് ചോദ്യം ചെയ്തതോടെയുണ്ടായ സംഘർഷത്തിൽ രണ്ട് സുരക്ഷാ ഉദ്യോദസ്ഥർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ടോൾ പ്ലാസ ജീവനക്കാരായ നിധിൻ ബാബു, ടിബി അക്ഷയ് എന്നിവർക്കാണ് കുത്തേറ്റിട്ടുള്ളത്. സംഭവത്തോടെ ടോൾ പ്ലാസയിലെ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പങ്കുണ്ടെന്നും ഇവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.
അങ്കമാലി മുക്കന്നൂർ സ്വദേശികളുടേതാണ് ഇവർ സഞ്ചരിച്ച കാർ. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരതരമല്ല. ഇരുവരിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാത്രി 11.30ഓടെ ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നതിന് ബാരിയർ നീക്കിയിരുന്നില്ല. ഇതെത്തുടർന്നാണ് മറ്റൊരു കാറിലെത്തിയവരും ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുക്കുന്നത്. ടോൾ ബൂത്ത് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പറ്റില്ലെന്ന് ജീവനക്കാർ പറയുകയായിരുന്നു.

ഇതോടെ കാറിലെത്തിയവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ജീവനക്കാരുമായി സംസാരിക്കുകയായിരുന്നു. ഇത് തർക്കമാകുകയും പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. പ്രതികൾക്ക് കുത്തേറ്റവുമായി എന്തെങ്കിലും തരത്തിലുള്ള മുൻവൈരാഗ്യങ്ങൾ ഉണ്ടായിരുന്നോ എന്നതും പോലീസ് പരിശോധിക്കും.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്












Click it and Unblock the Notifications