നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍; തൃശൂരില്‍ 'മായാവി' കസ്റ്റഡിയില്‍, പൊലീസിന് ആശയക്കുഴപ്പം
തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ - കുറ്റിപ്പുറം റോഡില്‍ സര്‍വീസ് നടത്തുന്ന മയാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബസിലെ സ്റ്റിക്കര്‍ പെരുമ്പാവൂരില്‍ നിന്നും ഒട്ടിച്ചതാണെന്നാണ് വിവരം.
മേല്‍പറഞ്ഞ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മായാവി എന്ന ബസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ എട്ട് മണിയോടെ ബസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നിരോധിച്ച പോണ്‍ സൈറ്റുകളുടെ സ്റ്റിക്കര്‍ ഒട്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു .

ബസ് എത്തിക്കുമ്പോള്‍ പോണ്‍ സൈറ്റുകളുടെ പേര് നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സ്റ്റിക്കര്‍ ഒഴിവാക്കിയതിന് ശേഷമാണ് ബസുമായി ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ സ്റ്റിക്കര്‍ പോണ്‍ സൈറ്റിന്റേതാണെന്ന് അറിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാര്‍ തന്നെയാണ് സ്റ്റിക്കര്‍ നീക്കം ചെയ്തത്.
കഴിഞ്ഞ ദിവസം ബസ് അറ്റകുറ്റപ്പണിക്കായി പെരുമ്പാവൂരിലെ വര്‍ക്ക്ഷാപ്പില്‍ കൊണ്ടു പോയിരുന്നു. അവിടുത്തെ ജീവനക്കാരാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പൊലീസ് മൊഴി വിശദമായി പരിശോധിച്ച് വരികെയാണ്. പെരുമ്പാവൂരിലെ വര്‍ക്ക് ഷോപ്പില്‍ എത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട് .
അതേസമയം , ബസ് കസ്റ്റഡിയില്‍ എടുത്തതോടെ പൊലീസ് പുലുവാല് പിടിച്ചിരിക്കുകയാണ്. ഏത് വകുപ്പില്‍ കേസെടുക്കുമെന്ന ആശയക്കുഴപ്പമാണ് പൊലീസിനുള്ളത്. ബസില്‍ ഇത്തരത്തിലുള്ള സ്റ്റിക്കര്‍ നിയമ പ്രകാരമല്ലാതെ പതിച്ചെന്ന കേസാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇതല്ലാതെ മറ്റ് ഏതൊക്കെ വകുപ്പുകള്‍ ചുമത്തുമെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ഇത്തരത്തിലുള്ള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം . അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള കേസെടുക്കുമെന്ന ആശയക്കുഴപ്പമാണ് പൊലീസിന് മുന്നിലുള്ളത്. നിലവില്‍ ബസ് പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ് .












Click it and Unblock the Notifications