'ഇതാണ് ശരിക്കും മേളം'; ചെണ്ട കൊട്ടി വധു, ഇലത്താളത്തിന്റെ പിന്തുണയായി വരൻ, വൈറല്‍ വീഡിയോ
ഗുരുവായൂര്‍: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാകുന്ന ഒന്നാണ് വിവാഹ സന്ദര്‍ഭങ്ങളിലെ വീഡിയോ. ചെക്കനും പെണ്ണുമായുള്ള രസകരമായ നിമിഷങ്ങളും ഫോട്ടോഷൂട്ടിനിടെ സംഭവിക്കുന്ന കൗതുകരമായ നിമിഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒട്ടേറെ കാഴ്ചക്കാരാണ് ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കാറുള്ളത്. നിരവധി പേര്‍ ഇങ്ങനെയുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു വധുവിന്റെയും വരന്റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗുരുവായൂര്‍ ക്ഷേത്ര നടയിലെ കല്യാണമണ്ഡപത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയുള്ള വീഡിയോ ആണിത്. വധു നല്ല അടിപൊളിയായി ചെണ്ട കൊട്ടുന്നതും വരന്‍ അതിനൊത്ത് ഇലതാളം പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിനൊപ്പം നൃത്തച്ചുവടുകളുമായി കല്യാണം കൂടാന്‍ എത്തിയവരും ചേര്‍ന്ന വിവാഹം അടിപൊളിയായി.

ക്ഷേത്ര നടയിലെ കല്യാണ മണ്ഡപത്തില്‍ നിന്നും താലികെട്ടി ഹാളിലേക്ക് ആനയിക്കുമ്പോഴാണ് വവധുവരന്മാര്‍ എല്ലാവരെയും ഞെട്ടിച്ച് മേളം ആരംഭിച്ചത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് വധുവരന്മാരെ ഹാളിലേക്ക് ആനയിച്ചത്. കെട്ടും കഴിഞ്ഞ് ആവശേത്തോടെ വധു ചെണ്ട വാങ്ങി കൊട്ടുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ വരന്‍ ഇലത്താളവുമായി കൂടുകയായിരുന്നു.

ചൊവ്വല്ലൂര്‍ പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകള്‍ ശില്‍പയാണ് വധു. ശില്‍പ അടിപൊളി മേളക്കാരി കൂടിയാണ്. വിവാഹ സത്കാരം നടക്കുന്ന ഹാളിന് മുന്നില്‍ 25 പേര്‍ ചേര്‍ന്ന് നിന്ന് ശിങ്കാരി മേളം കൊട്ടുകയായിരുന്നു. ഇതിനിടെ ശില്‍പ ചെണ്ട വാങ്ങി തോളിലിട്ട് കൊട്ടുകയായിരുന്നു.

ഇത് കണ്ടുനിന്ന കണ്ണൂര്‍ സ്വദേശിയായ വരന്‍ ദേവനന്ദും ഒപ്പം കൂടി. ഇലത്താളം വാങ്ങി ഭാര്യയോടൊപ്പം ചുവടുവച്ച് ദേവാനന്ദും മേളം അടിപൊളിയിക്കി. വിവാഹ വേഷത്തില്‍ വധുവും വരനും നടത്തിയ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.












Click it and Unblock the Notifications