തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍: മന്ത്രി സുധാകരന് വി എം സുധീരന്റെ കത്ത്, ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത കുതിരാനിലെ കരാര്‍ കമ്പനിയുടെ ക്രമക്കേടില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു മന്ത്രി ജി. സുധാകരന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ കത്ത് നല്‍കി. മലയിടിച്ചില്‍ തടയുന്നതിന് കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് പകരമാണ് മണല്‍ ചാക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ്. കരാറുകാരായ കമ്പനിയുടേയും ഇതിനെല്ലാം മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് അതിഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.

'ഓപ്പറേഷന്‍ താമരയ്ക്ക് ഉപയോഗിച്ചത് 1000 കോടി'.. ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ്'ഓപ്പറേഷന്‍ താമരയ്ക്ക് ഉപയോഗിച്ചത് 1000 കോടി'.. ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ്

പാലാരിവട്ടം പാലം നിര്‍മ്മിച്ചതിലെ അതിഗുരുതരമായ ക്രമക്കേടുകളെ കുറിച്ച് വ്യാപകമായ ചര്‍ച്ച നടക്കുന്ന ഘട്ടത്തിലാണ് ഇത്തരം കള്ളക്കളി നടക്കുന്നത്. എന്ത് പകല്‍ കൊള്ള നടത്തിയാലും അഴിമതി വീരന്മാരായ ദേശീയപാതാ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ സംരക്ഷണം തങ്ങള്‍ക്കുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇത്തരത്തില്‍ ജനവഞ്ചന നടത്താന്‍ കരാര്‍ കമ്പനി ധൈര്യപ്പെടുന്നത്.

vmsudheeran-

അടിയന്തരമായി ഇതില്‍ ഇടപെട്ട് കരാര്‍ കമ്പനിയും ദേശീയപാതാ ഉദ്യോഗസ്ഥരും തമ്മിലുള്ള ദുഷിച്ച കൂട്ടുകെട്ടിന് അറുതിവരുത്താനും ശരിയായ സുരക്ഷാ സംവിധാനമൊരുക്കി കരിങ്കല്ലുകൊണ്ടുതന്നെ ഭിത്തിനിര്‍മാണം നടത്താനും അതുവഴി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും വേണ്ടതെല്ലാം ചെയ്യണമെന്നും സുധീരന്‍ മന്ത്രി ജി.സുധാകരനോട് ആവശ്യപ്പെട്ടു. ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടേയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളുണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാത്ത സമീപനമാണ് കരാര്‍ കമ്പനിയുടേയും ദേശീയപാതാ അതോറിറ്റിയുടെ ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 58 പേര്‍ അപകടത്തില്‍ മരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സ്തംഭനാവസ്ഥ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ടി.എന്‍.പ്രതാപന്‍ എം.പി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വസ്തുതകള്‍ക്ക് നിരക്കാത്ത വിശദ്ധീകരണമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കേന്ദ്രമന്ത്രിയെ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്ന് വ്യക്തം.

മന്ത്രി തന്നെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനുവരി 30 നുള്ളില്‍ ഒരു തുരങ്കം തുറക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും അതൊന്നും കരാര്‍ കമ്പനി ദേശീയപാത ഉദ്യോഗസ്ഥ കൂട്ടുകെട്ടിന് നടപ്പാക്കാനായിട്ടില്ല. കരാര്‍ കമ്പനിക്കാരും ഉദ്യോഗസ്ഥരും ഭരണാധികാരികളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോടതിയേയും നിയമ വ്യവസ്ഥയേയും ജനങ്ങളേയും കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളും അവരുടെ സംരക്ഷകരായ ദേശീയപാത ഉദ്യോഗസ്ഥരും നാടിനോടും ജനങ്ങളോടും കടുത്ത അപരാധമാണ് ചെയ്യുന്നത്. മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ട സര്‍വ നടപടികളും എത്രയും വേഗമുണ്ടാവണമെന്ന് വി.എം.സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Thrissur
English summary
VM Sudheeran wrote letter to G sudhakaran on Kuthiraan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X