തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ വോട്ടിങ് മെഷിനുകള്‍ വ്യാപകമായി 'പണിമുടക്കി': അഞ്ചിടത്ത് വോട്ടിംഗ് തടസ്സപ്പെട്ടു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വോട്ടിങ് മെഷിനുകള്‍ വ്യാപകമായി 'പണിമുടക്കി'. പലയിടത്തും മണിക്കൂറുകളോളം വോട്ടെടുപ്പ് മുടങ്ങി. ചാവക്കാട് തീരദേശമേഖലയില്‍ അഞ്ചിടത്ത് വോട്ടിങ് മെഷിന്‍ തകരാറിലായി. കടപ്പുറം പഞ്ചായത്തില്‍ മൂന്നിടത്തും ചാവക്കാട് നഗരസഭയില്‍ രണ്ടിടത്തുമാണ് യന്ത്ര തകരാര്‍ വോട്ടര്‍മാരെ വലച്ചത്. അഞ്ചിടത്തും തകരാര്‍ പരിഹരിച്ച് ഏറെ വൈകാതെ വോട്ടിങ് പുനരാരംഭിച്ചു. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിലെ 152 ാം നമ്പര്‍ ബൂത്തില്‍ ഒരുമണിക്കൂര്‍ 10 മിനിറ്റ് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇവിടെ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റ് മെഷിനും തുടക്കത്തിലേ തകരാറിലായി. പകരം മെഷിനുകള്‍ കൊണ്ടുവന്നെങ്കിലും അവയും പ്രവര്‍ത്തിച്ചില്ല.

ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ലദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ല

ഇതോടെ വോട്ടുചെയ്യാനെത്തിയവര്‍ പ്രതിഷേധിച്ചത് നേരിയ ബഹളത്തിനു വഴിവച്ചു. വിദഗ്ധരെത്തി തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ 8.10 കഴിഞ്ഞു. തൊട്ടടുത്ത 151 ാം ബൂത്തിലും മെഷിന്റെ തകരാറു മൂലം വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. കടപ്പുറം പുതിയങ്ങാടി ജി.എഫ്. യു.പി. സ്‌കൂളിലെ 161 ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് നടക്കുന്നതിനിടെയാണ് മെഷിനില്‍ തകരാറ് കണ്ടത്. രാവിലെ 9.15 ന് 116 ാമത്തെയാള്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ മെഷിനില്‍ നിന്നുള്ള ബീപ് ശബ്ദം നിര്‍ത്താതെ മുഴങ്ങി. തകരാറ് പരിഹരിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പുതിയ മെഷിന്‍ കൊണ്ടുവന്ന് 10.20 നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. തകരാറിലായ മെഷിന്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. വോട്ടെടുപ്പ് വൈകിയതോടെ വരിയില്‍ നിന്നിരുന്ന പലരും തിരിച്ചുപോയി. ചാവക്കാട് മണത്തല സിദ്ദിഖ് പള്ളിക്കടുത്ത് ബി.ബി. എ.എല്‍.പി. സ്‌കൂളിലെ 142 ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ്ങിനിടെ മെഷിന്‍ തകരാറിലായി. 9.15 നായിരുന്നു സംഭവം. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് യന്ത്ര തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. പാലയൂര്‍ സെന്റ്‌തോമസ് എല്‍.പി. സ്‌കൂളില്‍ 117 ാം നമ്പര്‍ ബൂത്തില്‍ രാവിലെതന്നെ തകരാറ് കാണിച്ചു. തകരാര്‍ പരിഹരിച്ച് 15 മിനിറ്റ് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

electiontrissur1-1

ഇലക്‌ട്രോണിക് വോട്ടിങ് മെഷിന്‍ തകരാറിലായത് പല ബൂത്തുകളിലും വാടാനപ്പള്ളിയിലും തൃപ്രയാറിലും തെരഞ്ഞെടുപ്പ് തടസപ്പെടുത്തി. ചേറ്റുവ ജി.എം.യു.പി. സ്‌കൂളിലെ ബൂത്ത് നമ്പര്‍ 171 ല്‍ പോളിങ് ഏജന്റുമാര്‍ക്കായി ട്രയല്‍ വോട്ട് നടത്തിയപ്പോള്‍ തന്നെ മെഷിനില്‍ തകരാര്‍ കണ്ടെത്തി. മെഷിന്‍ കേട് തീര്‍ത്താണ് വോട്ടിങ് ആരംഭിച്ചത്. തളിക്കുളം കൈതക്കല്‍ എസ്.എന്‍.കെ.എല്‍.പി. സ്‌കൂളിലെ പതിനൊന്നാം ബൂത്തില്‍ മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് പോളിങ് ആരംഭിക്കാന്‍ വൈകി. മറ്റൊരു മെഷിന്‍ എത്തിച്ചാണ് പോളിങ് ആരംഭിച്ചത്. നാട്ടിക എസ്.എന്‍. കോളജിലെ ബൂത്ത് നമ്പര്‍ 118ല്‍ മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് പോളിങ് ഒന്നര മണിക്കൂര്‍ തടസപ്പെട്ടു. ക്യൂനിന്ന ഒരു വനിതാ വോട്ടറെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. അതേസമയം മെഷിന്‍ തകരാറിലാവാത്ത ബൂത്തുകളില്‍ പോലും പോളിങ് മന്ദഗതിയിലാണ് മുന്നോട്ട് പോയത്. പേപ്പര്‍ ബാലറ്റിനേക്കാള്‍ കൂടുതല്‍ സമയം മെഷിനില്‍ വോട്ട് രേഖപ്പെടുത്താന്‍ വേണ്ടിവന്നതാണ് പ്രശ്‌നം. മണിക്കൂറുകള്‍ ക്യൂ നിന്ന ചിലയാളുകള്‍ വോട്ട് ചെയ്യാതെ തിരിച്ച് പോകുന്നതും കാണാമായിരുന്നു.
electiontrissur2

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് അരിമ്പൂരില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. എറവ് ടി.എഫ്.എം. സ്‌കൂളിലെ 151ാം ബൂത്തിലാണ് യന്ത്ര തകരാര്‍ മൂലം ഒരു മണിക്കര്‍ വോട്ടെടുപ്പ് മുടങ്ങിയത്. 10.15നാണ് യന്ത്രം കേടായത്.യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വെളിച്ചം തെളിയാത്തതാണ് കാരണം. ഇതുമൂലം വോട്ട് ചെയ്യാനാകാതെ പല വോട്ടര്‍മാരും മടങ്ങിപ്പോയി. അരിമ്പൂരിലെ പരയ്ക്കാട് വില്ലേജ് ഓഫീസില്‍നിന്ന് പുതിയ വോട്ടിങ് യന്ത്രം കൊണ്ടുവന്ന് 11ന് ശേഷമാണ് ഈ ബൂത്തില്‍ വോട്ടെടുപ്പ് വീണ്ടും തുടങ്ങിയത്. മറ്റം വടുതല എല്‍.പി. സ്‌കൂളിലെ ബൂത്തില്‍ അരമണിക്കൂറിലധികം യന്ത്ര തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടു. മണ്ണുത്തി ചുവന്നമണ്ണ് എ.യു.പി. സ്‌കൂള്‍ 26-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രം ട്രയലില്‍തന്നെ പണിമുടക്കി. പലവട്ടം ഉദ്യോഗസ്ഥര്‍ യന്ത്രം നന്നാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ കലക്‌ട്രേറ്റില്‍നിന്നും പുതിയ യന്ത്രം എത്തിച്ചാണ് എട്ടുമണിയോടെ വോട്ടിങ് ആരംഭിച്ചത്. ഒളകര ആദിവാസി കോളനിയിലെ വോട്ടിങ് യന്ത്രവും രാവിലെ പണിമുടക്കി. ഏറെ സമയത്തെ പരിശ്രമത്തിനുശേഷം ഓഫീസര്‍ തകരാര്‍ പരിഹരിച്ച് വോട്ടിങ് തുടങ്ങി.

മണലൂര്‍ മണ്ഡലത്തില്‍ പലയിടത്തും വോട്ടിങ്ങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ടു. പാവറട്ടി പഞ്ചായത്തിലെ മരുതയുര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ 76 നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായതിനാല്‍ രാവിലെ 7.30ന് തന്നെ അര മണിക്കൂര്‍ വോട്ടിങ് നിര്‍ത്തിവച്ചു. എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി ഗവ. എല്‍.പി. സ്‌കൂളിലും വിദ്യാവിഹാര്‍ സ്‌കൂളിലും പരക്കാട് എ.യു.പി. സ്‌കുളിലും അരമണിക്കൂര്‍ പോളിങ് നിര്‍ത്തി വച്ചു. മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലര്‍ ഗവ. യു.പി. സ്‌കൂളിലെ 97 നമ്പര്‍ ബൂത്തില്‍ മൂന്നു തവണ തകരാറിലായതിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ടു. ഇവിടെ രാത്രി ഏഴിന് ശേഷമാണ് പോളിങ് അവസാനിച്ചത്. വെങ്കിടങ്ങ് പഞ്ചായത്തിലെ കരുവന്തല 121ാം നമ്പര്‍ ബൂത്തിലും തകരാര്‍ മൂലം വോട്ടിങ് തടസപ്പെട്ടു. പാവറട്ടി പഞ്ചായത്തിലെ വെ ന്മേനാട് സെന്റ് ലൂയിസ് എല്‍.പി. സ്‌കൂളിലെ 87 നമ്പര്‍ ബൂത്തില്‍ ആറിന് ശേഷവും 100 ലധികം പേര്‍ വോട്ട് ചെയ്യാനാവാതെ കാത്തു നിന്നു. 7.30 ഓടെയാണ് പോളിങ് അവസാനിച്ചത്. സ്ത്രീകളെ പെട്ടെന്ന് പറഞ്ഞയക്കാന്‍ ആറിനുശേഷം മൂന്ന് സ്ത്രീകള്‍ വോട്ട് ചെയ്താല്‍ ഒരു പുരുഷന്‍ എന്ന അനുപാതത്തിലാണ് വോട്ട് ചെയ്യിപ്പിച്ചത്. മുല്ലശേരി ഹിന്ദു യു.പി. സ്‌കൂളിലും താണവീഥി ഹിന്ദു എ.പി. സ്‌കൂളിലും ആറിനുശേഷവും നീണ്ട ക്യൂവായിരുന്നു.

Thrissur
English summary
Voting machines make trouble in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X