Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലും കളക്ടര്‍ മാമന്‍ പൊളിയാണ്; ആദ്യ ദിവസത്തില്‍ കുട്ടികള്‍ക്ക് സര്‍പ്രൈസ് സമ്മാനം

thrissur

തൃശൂര്‍: കുട്ടികളുടെ സ്വന്തം കളക്ടര്‍ മാമന്‍ എന്ന പേരില്‍ അറിയപ്പെട്ട വി ആര്‍ കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടരായി ചുമതലയേറ്റു. കഴിഞ്ഞ ദിവസം രാവിലെ 9.30ന് കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്.

2016-17ല്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന കൃഷ്ണ തേജ, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങള്‍ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ചാര്‍ജെടുത്ത ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. നേരത്തേ തൃശൂരില്‍ അസിസ്റ്റന്റ് കലക്ടറായുള്ള പരിചയം ജില്ലാ കലക്ടറെന്ന നിലയില്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഇന്‍ബോക്‌സില്‍ നാളെ അവധി തരുമോ എന്ന് ചോദിച്ച് കുട്ടികള്‍ നൂറുകണക്കിന് സന്ദേശങ്ങളാണ് അയച്ചുനല്‍കിയത്. എന്നാല്‍ അവധി കൊടുത്തില്ലെങ്കിലും സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രിയ കുട്ടികളെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലൊ, ഞാന്‍ ഇന്ന് തൃശൂര്‍ ജില്ലാ കലക്ടറായി ചാര്‍ജെടുത്തു. ചാര്‍ജെടുത്തത് അറിഞ്ഞ പല കുട്ടികളും നാളെ ഞങ്ങള്‍ക്ക് അവധി തരുമോ എന്ന് ചോദിച്ചു സന്ദേശം അയക്കുന്നുണ്ട്. പരീക്ഷാ കാലമായതിനാലും മഴ ഇല്ലാത്തതിനാലും നാളെ അവധി തരാന്‍ പറ്റില്ലല്ലോ.

എന്നിരുന്നാലും പ്രിയപ്പെട്ട കുട്ടികള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനവുമായാണ് ഞാന്‍ തൃശൂര്‍ ജില്ലാ കലക്ടറായി എത്തിയിരിക്കുന്നത്. ജില്ലയിലെ മലയോര, കടലോര മേഖലകളിലെ 15 സ്‌കൂളുകളില്‍ ലോകോത്തര നിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ സ്പോണ്‍സര്‍ഷിപ്പ് വഴി ഒരുക്കിയതാണ് ആ സമ്മാനം. 65 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനോടു കൂടിയ ഇന്ററാക്ടീവ് പാനലുകള്‍ വഴി നിങ്ങളുടെ പഠനം കൂടുതല്‍ രസകരവും എളുപ്പവുമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. എത്രയും വേഗം അവ സ്‌കൂളുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യും.

ഇത് കുട്ടികള്‍ക്കായുള്ള എന്റെ ആദ്യ സമ്മാനമാണ്. കൂടുതല്‍ സര്‍പ്രൈസുകള്‍ വഴിയെ വരും. നിങ്ങള്‍ക്കൊപ്പം പിന്തുണയും സഹായവുമായി ഞാനും എന്റെ ടീമും തീര്‍ച്ചയായും ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നു. എല്ലാവരും നന്നായി പഠിച്ച് മികച്ച രീതിയില്‍ പരീക്ഷയെഴുതുമല്ലോ.
എന്ന്, നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങളുടെ സ്വന്തം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+