Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചതില്‍ തെറ്റില്ലന്ന് വിഎസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മന്ത്രി ഇ.ചന്ദ്രേശഖരന്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിലും തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീട് സന്ദര്‍ശിച്ചത്.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് തന്റെ കടമയാണ്. ഇക്കാര്യത്തില്‍ ആര് വിമര്‍ശിച്ചാലും കുഴപ്പമില്ലെന്ന് മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎമ്മിനെ ഒറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചത്.

VS Sunilkumar

രണ്ട് കുടുംബങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. ജില്ലയിലെ മന്ത്രി എന്ന നിലയില്‍ അത് സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+