തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചതില്‍ തെറ്റില്ലന്ന് വിഎസ് സുനില്‍കുമാര്‍

Google Oneindia Malayalam News

തൃശ്ശൂര്‍: കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മന്ത്രി ഇ.ചന്ദ്രേശഖരന്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിലും തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീട് സന്ദര്‍ശിച്ചത്.

<strong>'അഗതിരഹിത കേരളം' പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നടത്തി; 1,59,080 പേര്‍ ഗുണഭോക്താക്കള്‍; 10,716 പേര്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍</strong>'അഗതിരഹിത കേരളം' പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നടത്തി; 1,59,080 പേര്‍ ഗുണഭോക്താക്കള്‍; 10,716 പേര്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് തന്റെ കടമയാണ്. ഇക്കാര്യത്തില്‍ ആര് വിമര്‍ശിച്ചാലും കുഴപ്പമില്ലെന്ന് മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎമ്മിനെ ഒറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചത്.

VS Sunilkumar

രണ്ട് കുടുംബങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. ജില്ലയിലെ മന്ത്രി എന്ന നിലയില്‍ അത് സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

Thrissur
English summary
VS Sunilkumar support Chandrasekharanb for visit Kripesh's family in Kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X