കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കേരളത്തിന് പുനര്‍ജനിയായി വൈഗ... സംസ്ഥാന കാർഷിക അവാർഡുകൾ മേളയുടെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിനു സംസ്ഥാനത്തെ കര്‍ഷകരുടെ കൂട്ടായ്മ വിളിച്ചോതി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച വൈഗ കൃഷി ഉന്നതിമേള. മേളയുടെ ഭാഗമായി 351 സ്റ്റാളുകളായി നാലുദിവസമായി നടക്കുന്ന കാര്‍ഷിക - വിപണന പ്രദര്‍ശനം ഞായറാഴ്ച വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

നാട്ടികയില്‍ വൈ മാള്‍ പ്രവര്‍ത്തനം തുടങ്ങി... മാളും സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്, നാട്ടിക പഞ്ചായത്തിന് നികുതിയിനത്തില്‍ പ്രതിവര്‍ഷം 25 ലക്ഷം, പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എല്ലാ വര്‍ഷവും 19 ലക്ഷം!! മുഖ്യ ആകര്‍ഷണമായി ലുലു എക്‌സ്പ്രസ്!

മന്ത്രിമാരായ എ.സി. മൊയ്തീന്‍, കെ. രാജു, എം.പിമാരായ സി.എന്‍. ജയദേവന്‍, പി.കെ. ബിജു, ഇന്നസെന്റ്, എം.എല്‍.എ. മാരായ ബി.ഡി. ദേവസി, കെ. രാജന്‍, കെ.പി. അബ്ദുള്‍ഖാദര്‍, ഗീതഗോപി, മുരളി പെരുനെല്ലി, യു.ആര്‍. പ്രദീപ്, വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസണ്‍, കെ.യു. അരുണന്‍, അനില്‍ അക്കര, മേയര്‍ അജിത വിജയന്‍, കലക്ടര്‍ ടി.വി. അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ പങ്കെടുക്കും.

Vaiga agriculture fair

പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച ചിങ്ങം ഒന്നിന് വിതരണം ചെയ്യേണ്ടിയിരുന്ന സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ ഇന്നു വിതരണം ചെയ്യും. പുനര്‍ജനി, പ്രതീക്ഷ, പ്രകൃതി എന്നീ മൂന്നു വേദികളിലായി നടത്തിയ വിവിധ സെക്ഷനുകളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 2000 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തതായി കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രളയാനന്തര കേരളം - പുതിയ ഇടപെടലുകള്‍, കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനം, നാളികേര മേഖലയിലെ പുനരുദ്ധാരണം, സുഗന്ധ വിളകളുടെ സാധ്യതകള്‍, മൃഗസംരക്ഷണ മേഖലയിലെ മൂല്യവര്‍ധിത സാധ്യതകള്‍, പഴം - പച്ചക്കറി വിഭവങ്ങളിലെ സാധ്യതകള്‍, ജൈവ കൃഷി, വാണിജ്യ കാര്‍ഷിക മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് പല വേദികളിലായി ഇതുവരെ 52 പ്രസന്റേഷനുകള്‍ 40 സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്.

Minister

ഇന്തോനേഷ്യ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗുജറാത്ത് കാശ്മീര്‍, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദഗ്ധരും മേളയുടെ ഭാഗമായി നടന്ന വിവിധ ശില്പശാലകളില്‍ പങ്കെടുത്തു. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള 90 ഓളം കാര്‍ഷിക വിദഗ്ധരും സാങ്കേതിക വിദഗ്ധരും നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന ഒട്ടേറെ പദ്ധതികള്‍ അവതരിപ്പിച്ചു.

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകളുടെ കൈമാറ്റവും പല വേദികളിലായി നടന്നു. തെങ്ങിന്റെ തടം തുറക്കുന്ന യന്ത്രം, തേങ്ങാത്തൊട്ടില്‍, മോട്ടോര്‍ ഘടിപ്പിച്ച തെങ്ങുകയറ്റ യന്ത്രം, എന്നിവയുടെ സാങ്കേതിക വിദ്യകള്‍ കാംകോയ്ക്ക് കൈമാറി. തലമുടിയില്‍നിന്ന് ലായനി രൂപത്തിലുള്ള ജൈവവളം നിര്‍മിക്കുന്നതടക്കമുള്ള സാങ്കേതിക വിദ്യകളുടെ കൈമാറ്റവും നടന്നു.

agriculture


കേരളത്തിലെ ബാര്‍ബര്‍ ഷാപ്പുകളില്‍ അട്ടിയിട്ടിരിക്കുന്ന ടണ്‍കണക്കിനു മുടികള്‍ നൈട്രജന്‍ ഏറെയുള്ള ലായനി രൂപത്തിലുള്ള ജൈവവളമാക്കി മാറ്റാനുള്ള കണ്ടുപിടിത്തം നടത്തിയത് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞയായ ഡോ. ഗിരിജയാണ്. മുടിയുടെ മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം കാര്‍ഷികമേഖലയ്ക്കു നൈട്രജന്‍ ഏറെ പ്രദാനംചെയ്യുന്ന ജൈവവളവും ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ. രാജന്‍ എം.എല്‍.എ, കാര്‍ഷിക വികസന ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, കാര്‍ഷിക ഉത്പാദന കമ്മിഷന്‍ ഡി.കെ. സിങ്, മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വൈഗ കൃഷി ഉന്നതി മേളയില്‍ കീടങ്ങളെ തുരത്താന്‍ സഹായിക്കുന്ന അഗ്രോ ഡോണാണു താരം. വിമാനംപോലെ മുകളില്‍നിന്നു കീടനാശിനി തളിക്കാന്‍ സഹായിക്കുന്ന സംവിധാനം ഏറോനോട്ടിക് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ പട്ടണക്കാട് സ്വദേശി സി. ദേവനാണ് കണ്ടെത്തിയത്. തെങ്ങുകളിലും ഉയരമുള്ള ഇടങ്ങളിലെ കൃഷിയിടങ്ങളിലും കീടങ്ങളെ കണ്ടെത്തുന്നതിനും കീടനാശിനി ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഈ സംവിധാനം സഹായകമാണ്. ആറു ഭാഗങ്ങളിലേക്ക് ചിറകുപോലെ ഉയര്‍ന്നു നില്‍ക്കുന്ന സ്പ്രിങ്‌ലര്‍, പ്രൊപ്പല്ലര്‍, ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയാണ് അഗ്രോ ഡ്രോണിന്റെ പ്രധാന ഭാഗങ്ങള്‍. റിമോട്ട് കണ്‍ട്രോള്‍ രീതിയിലാണ് പ്രവര്‍ത്തനം. ഒരുകിലോമീറ്റര്‍ സ്ഥല പരിധിയില്‍ അരമണിക്കൂര്‍ സമയംകൊണ്ട് അഞ്ചുലിറ്റര്‍ കീടനാശിനി കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. 1.25 ലക്ഷം രൂപയാണ് ചെലവ്. വ്യാവസായിക രീതിയില്‍ നിര്‍മിക്കുകയാണെങ്കില്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് ദേവന്‍ പറയുന്നു. ഫോര്‍ കെ.എച്ച്.ഡി. ക്യാമറയും ഉള്ളതുകൊണ്ട് കൃഷിയുടെ വളര്‍ച്ച നേരിട്ടറിയാനും അഗ്രോ ഡോണ്‍ കര്‍ഷകര്‍ക്ക് വഴിയൊരുക്കുന്നു. പൈലറ്റില്ലാതെ എങ്ങനെ വിമാനം പറത്താം എന്ന ചിന്തയാണ് ദേവനെ അഗ്രോഡോണിലേക്കെത്തിച്ചത്. അധ്യാപകരായ അരുണ്‍കുമാര്‍, ഗോകുല്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. നൂതന കാര്‍ഷിക മുന്നേറ്റത്തിന്റെ നേട്ടമായി അഗ്രോ ഡോണ്‍ കര്‍ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

സംസ്ഥാനത്തെ നെല്ല് സംഭരണ സംവിധാനം പൂര്‍ണമായും സഹകരണമേഖലയിലേക്ക് മാറ്റി കര്‍ഷകര്‍ക്ക് യഥാസമയം വില ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തേക്കിന്‍ക്കാട് മൈതാനിയില്‍ വൈഗ-2018 കാര്‍ഷിക ഉന്നതിമേള മൂന്നാംദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നെല്ലുസംഭരണത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കും. പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള അരി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. കൃഷി ലാഭകരമാക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ തിരിച്ചുകൊണ്ടുവരാന്‍ കൃഷിവകുപ്പിന് സാധിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷികമേഖലയില്‍ നല്ല വളര്‍ച്ച രേഖപ്പെപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സഹകരണമേഖല കാര്‍ഷിക ഉത്പന്ന സംസ്‌കരണ മേഖലയിലേക്കും മൂല്യവര്‍ധന സംരംഭങ്ങളിലേക്കും കടന്നുവന്നിരിക്കുകയാണെന്നും ഇത് കൃഷിയില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കാന്‍ മുന്നോട്ടുവന്ന സഹകരണവകുപ്പിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ 2017-18 ജഗ്ജീവന്‍ റാം പുരോഗമന കര്‍ഷക അവാര്‍ഡ് സിബി ജോര്‍ജ് കല്ലിങ്ങല്‍, രാജനാരായണന്‍ എന്നീ കര്‍ഷകര്‍ക്ക് സഹകരണവകുപ്പു മന്ത്രി വിതരണം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത മുടിയില്‍നിന്നു ജൈവവളം കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു പുറത്തിറക്കി. എസ്.എച്ച്. എം. ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, കൃഷി ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, എല്‍. ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാണിജ്യ-കാര്‍ഷിക മേഖലയിലെ ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. കെ. അനിത ചെറിയാന്‍, ഡോ. ബെറിന്‍ പത്രോസ് എന്നിവര്‍ ക്ലാസെടുത്തു.

വൈഗ 2018 നോടനുബന്ധിച്ച് നടത്തുന്ന കാര്‍ഷിക പ്രദര്‍ശനത്തിന് 341 സ്റ്റാളുകള്‍ കാണാന്‍ വരുന്നത് വന്‍ ജനക്കൂട്ടം. തേക്കിന്‍കാട് മൈതാനിയില്‍ മറ്റൊരു പൂരക്കാഴ്ചയൊരുക്കി തീം പവലിയന്‍ സജ്ജീകരിച്ചത് കൃഷിവകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്നാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ സുഗന്ധ വിളകള്‍, പുഷ്പങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തീം പവലിയന്‍ തയാറാക്കിയത്. കര്‍ഷകരുടെ പുതുരീതികള്‍ക്കു പ്രത്യേകം പ്രാധാന്യം നല്‍കിയാണിത്. കര്‍ഷകരുടെ പുതുരീതികള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്കിയിട്ടുണ്ട്. മാവ് ഇനങ്ങളുടെ ശേഖരം, വിവിധയിനം പഴങ്ങള്‍, പന്നിയൂര്‍ ഇനങ്ങളുടെ ശേഖരം, പച്ചക്കറികളുടെയും കിഴങ്ങുവര്‍ഗങ്ങളുടെയും അപൂര്‍വയിനങ്ങള്‍, വിവിധ സുഗന്ധവിളകള്‍, പൈനാപ്പിള്‍ ടവര്‍, ടയര്‍ ഗാര്‍ഡനിങ്, വിവിധ കാര്‍ഷിക ഉപകരണങ്ങള്‍, ലഘുയന്ത്രങ്ങള്‍, സ്‌പ്രേയിങ്ങിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ എന്നിവ ശ്രദ്ധേയമാണ്.

സിക്കിം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കൂണുകള്‍, യാക്കോണ്‍ എന്ന കിഴങ്ങ്, യാക്കോണ്‍ സിറപ്പ്, ചിംഹിങ് പൂക്കളുടെ വിത്തുകള്‍, വലുപ്പംകൂടിയ ഏലം, ഇഞ്ചി, സിബിഡിയം ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡ് പൂക്കള്‍, സിക്കിമില്‍ കാണുന്ന ഗുംദ്രുക്ക് എന്ന കടുകു വര്‍ഗത്തില്‍പ്പെട്ട ഇല ഉണക്കിയത്, പംസി എന്നു പേരുള്ള അവോക്കാഡോ, സിക്കിമിലെ ചെറുതേന്‍, പ്രമേഹരോഗികള്‍ക്ക് ഫലപ്രദമായ ബക്ക് വീറ്റ് പൊടി, ലാംപ്‌സി പഴങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചണ്ഡിഗഡില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്റ്റാളില്‍ ഓര്‍ക്കിഡുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് വന്യമേഖലയില്‍ കാണപ്പെടുന്ന ഓര്‍ക്കിഡ് ഇനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ നടക്കുന്ന അമിതമായ ഉപയോഗം ഓര്‍ക്കിഡുകളുടെ വംശനാശം വരുത്തുന്നതു തടയാന്‍ ഓര്‍ക്കിഡ് വിത്തുകള്‍ ശേഖരിച്ച് തൈകള്‍ ഉണ്ടാക്കിക്കൊടുക്കുന്നു. ച്യവനപ്രാശത്തില്‍ നാലിനം ഓര്‍ക്കിഡുകള്‍ ചേര്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗവേഷണ ഗ്രന്ഥങ്ങളും ന്യൂസ് ലെറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സ്റ്റാളില്‍ മാംഗോ ബാര്‍, അച്ചാറുകള്‍, സലാഡുകള്‍, ജൈവ സുഗന്ധ വിളകള്‍, വിവിധ പഴങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരുടെ സംഘങ്ങള്‍ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ജമ്മുകാശ്മീര്‍ സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സ്റ്റാളില്‍ പലയിനം ആപ്പിളുകള്‍, വാള്‍നട്ട് അപ്രിക്കോട്ട്, ആല്‍മണ്ട് തുടങ്ങിയ ഇനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗുജറാത്ത് സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്റെ സ്റ്റാളില്‍ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളും ജീരകം, തേന്‍, സപ്പോട്ട, ചെറുകായ തുടങ്ങിയവയുടെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് ഐ.ഐ.എന്‍.ആര്‍. പവലിയനില്‍ ഇഞ്ചി, മഞ്ഞള്‍, ഏലം കുരുമുളക് തുടങ്ങിയ വിളകളുടെ വിവിധ ഉത്പന്നങ്ങളും നടീല്‍ വസ്തുക്കളും കാണാം. ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന ബയോ ക്യാപ്‌സൂളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൃഷിവകുപ്പിന് 14 ജില്ലകളില്‍നിന്നു സ്റ്റാളുകള്‍ ഉണ്ട്. കേരള സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ആത്മ, നബാര്‍ഡ് ഗുണഭോക്താക്കളുടെ സ്റ്റാളുകള്‍ എന്നിവയും ശ്രദ്ധേയമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ 35 സ്റ്റാളുകളില്‍ കേരളത്തിലെ കൃഷിയുമായി ബന്ധപ്പെട്ട സമഗ്രമായ വിഷയങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ കിഴങ്ങുവര്‍ഗങ്ങളുടെ ശേഖരവും മൂല്യവര്‍ധിത ഉത്പന്നങ്ങളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വൈഗയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ഉള്‍പ്പെടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പുതിയ സംരംഭങ്ങള്‍ തുടങ്ങിയ കര്‍ഷകരുടെ സ്റ്റാളുകളും വൈഗയില്‍ ഒരുക്കിയിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയും അവരെ മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും സ്വയംപര്യാപ്തരാകുന്നതിനും 2018 വൈഗ സഹായകരമായതായി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.

English summary
Vyga agriculture fair in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X