വാഴപ്പിണ്ടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിനെ വിമർശിച്ച് വൈശാഖന്‍, തരംതാഴ്ന്ന രാഷ്ട്രീയമെന്ന്!!
തൃശ്ശൂര്‍: തൃശൂരില്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമർശിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്‍. യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും കാസര്‍ഗോട്ടെ കൊലപാതകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്നാരാണ് പറഞ്ഞതെന്നും വൈശാഖന്‍ ചോദിച്ചു.

ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകന്മാര്‍ മൗനത്തിലാണെന്ന് ആരോപിച്ചാണ് സാഹിത്യ അക്കാദമിയിലേക്ക് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിക്കാന്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് നടപടിയ്‌ക്കെതിരെ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകരും പ്രതിഷേധിച്ചു.












Click it and Unblock the Notifications