വടക്കാഞ്ചേരിയിൽ അട്ടിമറി; തകർന്ന് അനിൽ അക്കര.. കൂറ്റൻ ലീഡുമായി സേവ്യർ ചിറ്റിലപ്പള്ളി
തൃശ്ശൂർ; ജില്ലയിൽ യുഡിഎഫിന്റെ ഏക സിറ്റിംഗ് സീറ്റിൽ വൻ മുന്നേറ്റവുമായി എൽഡിഎഫ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയക്കെതിരെ ഏഴായിരത്തോളം വോട്ടിനാണ് ഇടതുസ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി മുന്നിട്ട് നിൽക്കുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിയിൽ യുഡിഎഫിന് ആശ്വസിക്കാൻ വക നൽകിയ ഏക മണ്ഡലമായിരുന്നു വടക്കാഞ്ചേരി. 43 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ യുഡിഎഫ് ജയിച്ചത്. അനില്‍ അക്കര 65,535 വോട്ടുകൾ നേടിയപ്പോൾ ഇടതുസ്ഥാനാർത്ഥിയായ മേരി തോമിസ് ലഭിച്ചത് 65,492 വോട്ടുകളായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയും ഒരുപരിധി വരെ സിപിഎമ്മിന്റെ പരാജയത്തിന് കാരണമായിരുന്നു.
ലൈഫ് മിഷൻ വിവാദം ഏറെ ചർച്ചയായ മണ്ഡലത്തിൽ എൽഡിഎഫിനെ സംബന്ധിച്ച് ഇത്തവണ അഭിമാനപോരാട്ടമായിരുന്നു. ലൈഫ് മിഷൻ പദ്ധതി ഇത്രയും വിവാദമാക്കിയ അനിൽ അക്കരയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യുവ നേതാവായ സേവ്യർ ചിറ്റിലപ്പിള്ളിയെ എൽഡിഎഫ് മത്സരിപ്പിച്ചത്.












Click it and Unblock the Notifications