തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്കയുണര്‍ത്തി ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കുറയുന്നു: കുടിവെള്ള പദ്ധതിക്ക് തിരിച്ചടി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കുറയുന്നത് ആശങ്കയുണര്‍ത്തുന്നു. ഇതോടെ പുഴയിലെ വെള്ളത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. വേനല്‍ കനത്തതോടെയാണ് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കാര്യമായി കുറഞ്ഞത്. തടയണകളുള്ള ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും ജലലഭ്യതയുള്ളത്. പുഴയില്‍ വെള്ളം കുറഞ്ഞത് പുഴയെ ആശ്രയിക്കുന്ന പമ്പുഹൗസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പലയിടത്തും ഇതിനകം പമ്പിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. ചാലക്കുടിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ച് 750 ഓളം പമ്പ് ഹൗസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 49 എണ്ണം കുടിവെള്ള പദ്ധതികളാണ്. ചാലക്കുടി, കൊടുങ്ങല്ലൂര്‍ നഗരസഭകളുള്‍പ്പെടെ 28 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്ക് ചാലക്കുടിപ്പുഴയില്‍നിന്നാണ് കുടിവെള്ളം പമ്പുചെയ്ത് എത്തിക്കുന്നത്. വേനല്‍ കനത്തതോടെ മലമുകളില്‍നിന്നും പാറക്കെട്ടുകളില്‍നിന്നും പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

പെരിങ്ങലില്‍ വൈദ്യുതി ഉല്‍പ്പാദനം നടത്തി പുറത്തുവിടുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ ചാലക്കുടിപ്പുഴയില്‍ എത്തുന്നത്. രാത്രിമാത്രമേ ഇവിടെ വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നുള്ളൂ. അതുകൊണ്ട് പകല്‍സമയങ്ങളില്‍ പുഴയിലേക്ക് വെള്ളം എത്തുന്നില്ല. പുഴയോരത്തുള്ള പമ്പുഹൗസുകളില്‍ പമ്പിങ് നടക്കുന്നത് പകല്‍ സമയങ്ങളാലാണ്. പകല്‍സമയങ്ങളില്‍ പുഴയില്‍ വെള്ളത്തിന്റെ അളവ് കുറവായതിനാല്‍ പമ്പിങ് നടത്താനുമാകുന്നില്ല. പു

chalakkudiriver-15

ഴയിലെ വരള്‍ച്ച പരിഗണിച്ച് വൈദ്യുതി ഉത്പാദനം 24 മണിക്കൂറായി ഈയടുത്ത് നീട്ടിയിട്ടിയിരുന്നു. ഈ സാഹചര്യത്തിലും പുഴയിലെത്തുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ പുരോഗതിയും ഉണ്ടാകുന്നില്ല. പുഴയില്‍ വെള്ളമില്ലാത്തത് വലതുകര-ഇടതുകര കനാലുകളെയും ബാധിച്ചിട്ടുണ്ട്. കനാല്‍ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകരും ഇതോടെ വെട്ടിലായി. കനാല്‍വെള്ളം തുറന്നുവിടുന്നതോടെ കനാല്‍കടന്ന് പോകുന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും നിറയുമായിരുന്നു. എന്നാല്‍ കനാല്‍ വെള്ളം ഇല്ലാതായതോടെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെ കായലില്‍നിന്നു ഉപ്പുവെള്ളവും കയറിത്തുടങ്ങിയിട്ടുണ്ട്.

Thrissur
English summary
water in chalakkudi river became low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X