പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു: ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കണം
തൃശൂര്‍: പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാനായ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് 417.45 ആണ് ജലനിരപ്പ്. ജലനിരപ്പ് 418 മീറ്ററായാല്‍ ഓറഞ്ച് അലേര്‍ട്ടും 419.4 മീറ്ററായാല്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും. 419.4 മീറ്ററായാല്‍ ഡാമില്‍നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പുയര്‍ന്നു വരികയാണ്. ബ്ലു അലര്‍ട്ട് ലെവലായ 417 മീറ്ററില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ജൂലൈ നാല് ഉച്ചയ്ക്ക് ഒരു മണിക്ക് ജലനിരപ്പ് 416.55 മീറ്ററായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 43.44 ശതമാനം വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്. രാവിലെ ഏഴ് മണിവരെ വൃഷ്ടിപ്രദേശത്ത് 28 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഡാമില്‍ ഏഴ് സ്പില്‍വേ ഗേറ്റുകള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, ജലനിരപ്പ് 419.40 മീറ്ററായാലാണ് സ്പില്‍വേ ഗേറ്റുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുക.
424 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ സെക്കന്‍ഡില്‍ 200 മീറ്റര്‍ ക്യൂബ് വേഗതയില്‍ സ്പില്‍വേയിലൂടെ നിയന്ത്രിതമായി വെള്ളം ഒഴുക്കും. റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചാല്‍ സെക്കന്‍ഡില്‍ 200 മീറ്റര്‍ ക്യൂബില്‍ കൂടുതല്‍ വേഗതയിലാവും വെള്ളം ഒഴുക്കുക. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ് ഈ അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കുക. ചാലക്കുടി പുഴയോരവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്കിയ ശേഷം മാത്രമേ പുഴയിലേയ്ക്ക് വെള്ളം ഒഴുക്കൂ. ഡാമിലെ വെള്ളം ഉപയോഗിച്ച് ഇപ്പോള്‍ വൈദ്യുതി ഉല്പാദനം നടത്തുന്നുണ്ട്.
പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ 2590.5 അടിയാണ് ജൂലൈ നാലിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 2583.6 അടി ആയിരുന്നു. 37 മില്ലി മീറ്ററാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജൂലൈ നാലിന് രാവിലെ ഏഴ് മണി വരെ പെയ്ത മഴ. ആകെ സംഭരണ ശേഷിയുടെ 15.89 ശതമാനം വെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളത്. ഫുള്‍ റിസര്വോയല് ലെവല്‍ 2663 അടിയാണ്. ഇതിലെത്തിയാല് മാത്രമേ വെള്ളം പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിടുകയുള്ളൂ. തമിഴ്നാട് ഷോളയാര്‍ ഡാമിലും സംഭരണ ശേഷിയുടെ 40 ശതമാനം മാത്രമാണ് വെള്ളമുള്ളത്.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications