തൃശൂരില്‍ ആശങ്ക; ജില്ലയില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കലിലെ ആശാരിക്കോട് പ്രദേശത്തെ ഒരാളിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചത്. രോഗിയെ പരിചരിച്ച രണ്ട് പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹതര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മാരായ്ക്കല്‍ സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തര രോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച പഞ്ചായത്തില്‍ ഇന്ന് ഡ്രൈ ഡെ ആചരിക്കും. രോഗവാഹകരായ ക്യൂലെക്‌സ് കൊതുകുകളുടെ സാന്നിദ്ധ്യം പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയന്നത്.
പനി, തലവേദന, ഛര്‍ദി, വയുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഗാതം, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് കാരണമാകും. ഈ പറഞ്ഞ രോഗ ലക്ഷണമുള്ളവര്‍ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications