തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീതു ജോണ്‍സന്റെ കത്തിന് പിന്നില്‍ ആര്? രണ്ടും കല്‍പ്പിച്ച് അനില്‍ അക്കര, പരാതിയില്‍ പൊലീസ് കേസ്

Google Oneindia Malayalam News

തൃശൂര്‍: ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ അനില്‍ അക്കര എംഎല്‍എയെ അഭിസംബോധന ചെയ്ത് ഒരു കത്ത് പ്രചരിച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയം കളിച്ച് ദയവ് ചെയ്ത് വീടെന്ന സ്വപ്നം എംഎല്‍എ ഇല്ലാതാക്കരുതെന്നുമായിരുന്നു കത്തിലെ വാചകങ്ങള്‍.നീതു ജോണ്‍സണ്‍, എന്നാണ് കത്തില്‍ പരാമര്‍ശിച്ചിരുന്ന പേര്.

മക്കളെ ഉപേക്ഷിച്ച് 26കാരനായ കാമുകനോടൊപ്പം ഒളിച്ചോടി; 44കാരിയായ സ്ത്രീക്ക് പൊലീസിന്റെ മുട്ടൻപണിമക്കളെ ഉപേക്ഷിച്ച് 26കാരനായ കാമുകനോടൊപ്പം ഒളിച്ചോടി; 44കാരിയായ സ്ത്രീക്ക് പൊലീസിന്റെ മുട്ടൻപണി

anil akkara

ഇടത് സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം ഈ കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കത്തില്‍ പറയുന്ന നീതു ജോണ്‍സണെ കണ്ടെത്താന്‍ അനില്‍ അക്കരെ എംഎല്‍എ തുനിഞ്ഞ് ഇറങ്ങിയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരാള്‍ ഇല്ലെന്നാണ് അന്വേഷണത്തിലൂടെ വ്യക്തമായത്. എന്നാല്‍ ഇപ്പോഴിതാ ആ കത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്.

അതേസമയം, സിപിഎം സൈബര്‍ ഗ്രൂപ്പികളില്‍ അടക്കം പ്രചരിച്ച കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു, സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന തന്റെ അമ്മയുടെ ആയിരുന്നെന്നും അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്.

ബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി മൂന്ന് നേതാക്കളുടെ അസാന്നിധ്യം, ലാലുവും പാസ്വാനും ശരത് യാദവുംബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി മൂന്ന് നേതാക്കളുടെ അസാന്നിധ്യം, ലാലുവും പാസ്വാനും ശരത് യാദവും

ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷന്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത്, പ്ലീസ്. നീതു ജോണ്‍സണ്‍, മങ്കര' - ഇങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കുറിപ്പ്. 43 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ സാറിന് കിട്ടിയ ഒരു വോട്ട് എന്നും പ്രചരിച്ച കത്തില്‍ പറയുന്നുണ്ടായിരുന്നു.

'കാറിൽ അബ്ദുള്ളക്കുട്ടിയാണെന്ന് അറിഞ്ഞില്ല, ലോറി ജീവതമാർഗമാണ്; രാഷ്ട്രീയ നേട്ടത്തിന് ബലിയാടാക്കരുത്''കാറിൽ അബ്ദുള്ളക്കുട്ടിയാണെന്ന് അറിഞ്ഞില്ല, ലോറി ജീവതമാർഗമാണ്; രാഷ്ട്രീയ നേട്ടത്തിന് ബലിയാടാക്കരുത്'

എന്നാല്‍ കത്ത് പ്രചരിച്ചതിന് പിന്നാലെ നേരിട്ട് തന്നെ സമീപിക്കാത്ത പെണ്‍കുട്ടിയുടെ മേല്‍വിലാസം തേടി ആളെ കണ്ടെത്താന്‍ തന്നെ എംഎല്‍എ ശ്രമിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലായി അന്വേഷിച്ചെന്നും ആ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മോദി സര്‍ക്കാരില്‍ നിന്നും പുരസ്‌കാരം, ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും, റിതു ജെസ്വാളിനെ അറിയാം!!മോദി സര്‍ക്കാരില്‍ നിന്നും പുരസ്‌കാരം, ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും, റിതു ജെസ്വാളിനെ അറിയാം!!

തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍

Thrissur
English summary
Who is behind Neetu Johnson's letter ?; Police have registered a case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X