Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാപ്പക; തൃശൂരില്‍ ഗുണ്ടാനേതാവിന്റെ ഭാര്യയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ ഗുണ്ടാ നേതാവിന്റെ ഭാര്യയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. കാട്ടൂര്‍ സ്വദേശി നന്തനാത്ത് പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷമിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ദേഹമാസകലം വെട്ടേറ്റ ലക്ഷമി സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും പ്രദേശവാസിയുമായ ദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയത്.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

നാലംഗ സംഘം

നാലംഗ സംഘം

ഹരീഷിന്റെ വീട്ടിലേക്കെത്തിയ നാലംഗ സംഘം നാടന്‍ ബോംബെറിഞ്ഞ ശേഷം മാരകായുധങ്ങളുമായെത്തി ലക്ഷമിയെ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ ലക്ഷ്മി കൊല്ലപ്പെട്ടിരുന്നു. ലക്ഷമിയുടെ ഭര്‍ത്താവ് ഹരീഷ് കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ഹരീഷും ദര്‍ശനും തമ്മില്‍ വാക്കേറ്റം

ഹരീഷും ദര്‍ശനും തമ്മില്‍ വാക്കേറ്റം

കഴിഞ്ഞ ദിവസം ഹരീഷും ദര്‍ശനും തമ്മില്‍ വാക്കേറ്റവും സംഘട്ടനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ഹരീഷ് ഒളിവില്‍ പോയി. കൂടാതെ ദര്‍ശനെ വകവരുത്താന്‍ ഹരീഷിന്റെ സംഘത്തിലെ ഒരാളോട് ലക്ഷ്മി പറഞ്ഞതായും പറയപ്പെടുന്നു.

 വിവരം ദര്‍ശന്‍ അറിഞ്ഞു

വിവരം ദര്‍ശന്‍ അറിഞ്ഞു

ഈ വിവരം ദര്‍ശന്‍ അറിഞ്ഞതോടെ ലക്ഷ്മിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ കൂട്ടാളികളുമായി ഹരീഷിന്റെ വീട്ടിലെത്തിയ ദര്‍ശന്‍ ലക്ഷമിയെ വെട്ടിക്കൊന്നു. ആക്രമികള്‍ നാടന്‍ ബോംബെറിഞ്ഞ് വീടിന് മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശബ്ദം കേട്ട്ടപുറത്തെത്തിയ ലക്ഷ്മി ദര്‍ശനെയും സംഘത്തെയും കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നു.

പൊലീസ് സംഘം

പൊലീസ് സംഘം

പ്രദേശത്ത് ഇപ്പോള്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ദര്‍ശന്‍ഡ കുപ്രസിദ്ധ ഗുണ്ട കായിക്കുരുവിന്റെ കൂട്ടാളിയാണ്. നേരത്തെ തൃപയാര്‍ ഭാഗത്തായിരുന്നു ഹരീഷും കുടുംബവും താമസിച്ചത്. എന്നാല്‍ ഇയടുത്താണ് ഹരീഷ് കാട്ടൂരിലേക്ക് താമസം മാറിയത്. പ്രദേശത്ത് ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ പതിവാണ്.

ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+