Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാന ആക്രമണം: പരിഹാരം കാണുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍, പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

തൃശൂര്‍: അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശാശ്വത പരിഹാരം ഉറപ്പ് നല്‍കി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. സംഭവത്തിന് പിന്നാലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു കലക്ടര്‍. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനൊപ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി.

അതേസമയം, കാട്ടാന ആക്രമണത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന കലക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. വൈകിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

കുട്ടിയുടെ മൃതദേഹം കൊണ്ട് പോകാന്‍ വഴി ഒരുക്കണമെന്നും റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും കലക്ടര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രിമാര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും വേണ്ട നടപടികളെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

thrissur

പ്രദേശവാസികളുടെ ആവശ്യങ്ങള്‍ കലക്ടര്‍ നേരിട്ട് കേട്ടറിഞ്ഞു. വന്യമൃഗങ്ങളുടെ ശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നാട്ടുകാര്‍ ഉന്നയിച്ചു. കലക്ടറുടെ ഉറപ്പിന്‍മേലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. നാട്ടുകാരുടെ ആവശ്യം തീര്‍ത്തും ന്യായമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മരണപ്പെട്ട ബാലിക ആഗ്‌നിമിയ(5)യുടെ വേര്‍പാട് ഏറെ വേദനാജനകമാണ്. വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

വിവിധയിടങ്ങളിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയിലാണ് ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. മരണപ്പെട്ട ബാലികയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് ചാലക്കുടി മേഖലയില്‍ വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി റാപ്പിഡ് റെസ്പോന്‍സ് ടീം, വെറ്റിനറി എമര്‍ജന്‍സി ടീം എന്നിവ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഇതിനിടെ, കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ചെത്തുതൊഴിലാളി മരിക്കാനിടയായ സാഹചര്യത്തില്‍ മേഖലയിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണുന്നതിനായി ആനമതില്‍ നിര്‍മ്മിക്കുക എന്ന നാട്ടുകാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും അവശ്യം പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആറളം ഫാമില്‍ ഇന്ന് ചേര്‍ന്ന മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തില്‍ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.

പ്രാദേശികമായി തദ്ദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്ത് അവരെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അംഗീകരിക്കണമെന്നും അതിനനുസരിച്ച് ശാശ്വത പരിഹാരം കാണുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ ആനമതില്‍ നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പുമന്ത്രി ശ്രീ. കെ.രാധാകൃഷ്ണന്‍, എം.എല്‍.എമാരായ കെ.കെ.ശൈലജ ടീച്ചര്‍, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, എ.പി.സി.സി.എഫ് പി.പുകഴേന്തി, നോര്‍ത്തേണ്‍ റീജ്യണ്‍ സി.സി.എഫ് കെ.വി. ഉത്തമന്‍, നോര്‍ത്ത് സര്‍ക്കിള്‍ സി.സി.എഫ് വിനോദ് കുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍്ട്ടി പ്രതിനിധികള്‍,പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+