തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വില്വാദ്രി നാടന്‍ പശു ദേശീയ അംഗീകാര മികവിലേക്ക്: എന്‍ബിഎജിആര്‍ ജനിതക പഠനം തുടങ്ങി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തിരുവില്വാമലയിലെ വില്വാദ്രി നാടന്‍ പശു ദേശീയ അംഗീകാര മികവിലേക്ക്. ദേശീയതലത്തില്‍ പ്രാധാന്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്നു ഹരിയാനയിലെ കര്‍ണാല്‍ ആസ്ഥാനമായുള്ള നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജെനിറ്റിക് റിസോഴ്‌സസ് (എന്‍.ബി.എ.ജി.ആര്‍) ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തി.

<strong>മരണം വരെ ബിജെപിയോ? എന്ത് ചോദ്യമാണിതെന്ന് അബ്ദുള്ളക്കുട്ടി, ഉറപ്പ് പറയാൻ പറ്റില്ല, ഓഡിയോ വൈറൽ</strong>മരണം വരെ ബിജെപിയോ? എന്ത് ചോദ്യമാണിതെന്ന് അബ്ദുള്ളക്കുട്ടി, ഉറപ്പ് പറയാൻ പറ്റില്ല, ഓഡിയോ വൈറൽ

വിദഗ്ധസംഘം കഴിഞ്ഞമാസമെത്തി പശുക്കളുടെ രക്തസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ജനിതക പഠനം നടത്തി നാടന്‍ ഇനമാണോയെന്ന് ഉറപ്പാക്കും. സംസ്ഥാനത്തു തിട്ടപ്പെടുത്തിയ എട്ടു നാടന്‍ ഇനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ ക്ഷീരകര്‍ഷകര്‍ക്കും മുതല്‍ക്കൂട്ടാകും. നിലവിലെ നാടന്‍ ഇനമായ വെച്ചൂര്‍ പശുവിന് അംഗീകാരം നല്‍കിയത് എന്‍.ബി.എ.ജി.ആര്‍. ആണ്.

Cow

95 സെ.മി. ഉയരമുള്ളതനാണു വില്വാദ്രി ഇനം. പ്രതിദിനം രാവിലെ മൂന്നു ലിറ്ററും വൈകിട്ട് 1.25 ലിറ്ററും പാല്‍ നല്‍കും. ഉയര്‍ന്ന താപപ്രതിരോധ ശേഷിയും രോഗപ്രതിരോധ ശക്തിയുമുണ്ട്. പ്രദേശത്തു സാധാരണമായ കൂവളത്തിലകള്‍ ഭക്ഷിക്കുന്നതിനാല്‍ ദഹനശേഷിയും ഉയര്‍ന്നതാണ്. നീളത്തില്‍ മുകളിലേക്കു വളഞ്ഞ കൊമ്പുകളും നീളന്‍ മുഖവും തിളങ്ങുന്ന കണ്ണുകളും ചെറിയ താടയും പൂഞ്ഞയും ചെറിയ അകിടുമാണുള്ളത്. ഏറെയും കറുപ്പുനിറം. സങ്കരവര്‍ഗത്തേക്കാള്‍ ആയുസ് കൂടും. മറ്റുപശുക്കള്‍ക്ക് ആവശ്യമായ ചിട്ടവട്ടങ്ങളും വേണ്ട.

'സീറോ ഇന്‍പുട്ട് സിസ്റ്റ'-മാണിവയെ പരിപാലിക്കാന്‍ വേണ്ടിവരികയുള്ളൂ എന്നു മണ്ണുത്തി വെറ്ററിനറി കോളജിലെ പ്രഫ. ഡോ: കെ. അനില്‍കുമാര്‍ പറഞ്ഞു. പുല്ലോ വൈക്കോലോ ചെറിയ ചെടികളോ നല്‍കാം. കാലിത്തീറ്റ നിര്‍ബന്ധമില്ല. ഏറ്റവും മികച്ച 'എ 2' ഇനത്തിലുള്ള പാലാണു ചുരത്തുക. ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കാന്‍ ഉത്തമം.

കൊഴുപ്പ് മാത്രകള്‍ സാധാരണ പാലിലുള്ളതിനേക്കാള്‍ വലുപ്പം കുറവുള്ളതിനാല്‍ ദഹനശേഷി വര്‍ധിപ്പിക്കും. അമ്മിഞ്ഞപ്പാലിന്റേതിനു തുല്യമായ കൊഴുപ്പ് മാത്രകളാണു വില്വാദ്രി പശുവിന്റെ പാലിലുള്ളത്. ചെറിയ കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും ചികിത്സാഘട്ടത്തിലുള്ള രോഗികള്‍ക്കും നല്‍കാം. പാലുല്‍പ്പാദനം കുറവായതിനാല്‍ ഓര്‍ഗാനിക് ഫാമിങ്ങായിരിക്കും ഉത്തമം.

മൂന്നുവര്‍ഷമായി ഇവയെക്കുറിച്ചു വെറ്ററിനറി സര്‍വകലാശാലാ തലത്തിലും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലും പഠനം നടക്കുന്നു. വില്വാദ്രിയെ ബ്രീഡായി അംഗീകരിക്കാനുള്ള ശ്രമം പാഴാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജയദേവന്‍ നമ്പൂതിരി പറയുന്നു. അംഗീകാരം ലഭിച്ചാല്‍ സംരക്ഷണത്തിനു സര്‍ക്കാര്‍ ഏജന്‍സികളും തയാറാകും. കാനേഷുമാരിയിലും ഉള്‍പ്പെടുത്തും. ഇന്ത്യന്‍ ജനുസുകളില്‍ ഉള്‍പ്പെടുന്ന വിവിധ വിത്തുമൂരികളുടെ ബിജോല്പാദനം നടത്തുന്ന കെ.എല്‍.ഡി. ബോര്‍ഡ് നിലവില്‍ കേരളത്തിലെ നാടന്‍ ഇനങ്ങളില്‍ വെച്ചൂര്‍, കാസര്‍ഗോഡ് ഇനങ്ങളുടെ ബീജോല്‍പാദനം മാത്രമേ നടത്തുന്നുള്ളൂ.

തിരുവില്വാമല പ്രദേശത്ത് 250നും 300നും ഇടയില്‍ വില്വാദ്രി പശുക്കളുണ്ടെന്നാണ് അനുമാനം. രമേഷ് കോരപ്പത്തിന്റെയും തിരുവില്വാമല ഹരിയുടെയും കൈവശമാണ് ഭൂരിഭാഗവും. രമേശ് കോരപ്പത്തിന് 2018ല്‍ ബ്രീഡ് സാവിയര്‍ അവാര്‍ഡും കരഗതമായിരുന്നു. വെച്ചൂര്‍, വില്വാദ്രി, ചെറുവള്ളി, കാസര്‍ഗോഡ് കുള്ളന്‍, കുട്ടംപുഴ കുള്ളന്‍, വയനാട്, ഇടുക്കി ഹൈറേഞ്ച്, എന്നിങ്ങനെ എട്ടു നാടന്‍ വിഭാഗങ്ങളാണ് കേരളത്തിലുള്ളത്.

Thrissur
English summary
Wilwadri native cow attained national recognition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X