Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവാവില്‍ നിന്നും കവര്‍ന്നത് ലക്ഷങ്ങള്‍, ഒടുവില്‍ യുവതി പൊലീസിന്റെ കണിയില്‍

തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിന്റെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. തൃശൂരിലാണ് സംഭവം. ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി ലാല്‍കുമാറും സംഘവും അറസ്റ്റുചെയ്തത്.

യുവാവിനെ തൃശൂരിലെ സ്വകാര്യ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി, പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

1

2021 ഫെബ്രുവരി മാസത്തില്‍ സാമൂഹ്യമാധ്യമം വഴി പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ ഒരാളെ യുവതി പരിചയപ്പെട്ടു. ഇയാളെ തൃശൂരിലേക്ക് വിളിച്ചുവരുത്തി, പരസ്പര സമ്മതപ്രകാരം ഒരു സ്വകാര്യഫ്‌ലാറ്റില്‍ വെച്ച് ശാരീരികമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുകയും ചെയ്യും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ ഏലസ്സും, സ്വര്‍ണമാലയും ലോക്കറ്റും അടക്കം മൂന്നരപവന്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിച്ച് ഊരിവാങ്ങുകയും ചെയ്തിരുന്നു.

2

പിന്നീട് ഒരു ദിവസം, ഏലസ്സും, സ്വര്‍ണലോക്കറ്റും തിരികെ തരാം എന്ന് പറഞ്ഞ്, ഇയാളെ ഷൊര്‍ണൂരിലെ ഒരു സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി, അവിടെവെച്ച്, മൊബൈല്‍ഫോണില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി, ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും എന്നും ഭീഷണിപ്പെടുത്തി, കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിര്‍ബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു.

3

അതിനുശേഷം യുവതി ഇയാളെ ടെലഫോണില്‍ ബന്ധപ്പെട്ട്, പത്ത് ലക്ഷം രൂപ തന്നില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യംസഹിക്കാനാകാതെ, പരാതിക്കാരന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയതിനെതുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെക്കൊണ്ട് തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്.

4

പ്രതിയുടെ മൊബൈല്‍ഫോണില്‍ നിന്നും ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും, ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു . അന്വേഷണ സംഘാംഗങ്ങള്‍: ഈസ്റ്റ് എസ് എച്ച് ഓ പി. ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ . ഉമേഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സണ്ണി വി എഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിജിത ടി, സ്മിത കെ , ഹണി എന്‍. വി.

Recommended Video

cmsvideo
    Dulquer salman's gift to minnal murali tovino | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+