തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്ക് വഴി പരിചയം; സ്ഥാപനം തുടങ്ങാൻ കൊടുത്തത് 75 ലക്ഷം, വലയിൽ കുടുങ്ങിയത് യുവാക്കൾ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെ ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയശേഷം ജൂവലറിയും ഫൈനാന്‍സ് സ്ഥാപനവും ആരംഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍നിന്നും വിവിധ ഘട്ടങ്ങളിലായി 75 ലക്ഷം തട്ടിയെടുത്ത സംഭവത്തിലാണ് യുവതി പിടിയിലായത്.

<strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?</strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?

കുന്നംകുളം ചൂണ്ടല്‍ പഞ്ചായത്തിലെ വെട്ടുകാട് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം വെള്ളാകൊള്ളി വീട്ടില്‍ നാലുമക്കളുടെ അമ്മയായ പ്രിയ (30) യെയാണ് കുന്നംകുളം എ.സി.പി. സിനോജിന്റെ നിര്‍ദേശാനുസരണം സി.ഐ. കെ.ജി. സുരേഷ് അറസ്റ്റു ചെയ്തത്.

Priya

ചൂണ്ടലില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന ആര്‍ത്താറ്റ് കൂളിയാട്ടില്‍ വിബീഷിന്റെ പരാതിയില്‍ എസ്.ഐ. യു.കെ. ഷാജഹാന്‍, എ.എസ്.ഐ. ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബുരാജ്, ജാന്‍സി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.

ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന തൃശൂര്‍ മുണ്ടൂര്‍ കിരാലൂര്‍ സ്വദേശി അനില്‍കുമാറുമായി അറസ്റ്റിലായ പ്രിയ ഫെയ്‌സ്ബുക്ക് ചാറ്റിങ് വഴി പരിചയപ്പെട്ടശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. ഒരുവര്‍ഷത്തെ ചാറ്റിങ് പരിചയം വഴി ഇരുവരും തമ്മില്‍ ഉറച്ച ബന്ധമായി. നാട്ടില്‍ അശരണരും ആലംബഹീനരുമായ ജനങ്ങളെ സഹായിക്കാനുള്ള കാരുണ്യപ്രവര്‍ത്തനമാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ അനില്‍ കുമാറിനോട് പറഞ്ഞിരുന്നത്.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചൂണ്ടലില്‍ ആരംഭിക്കുന്ന ജൂവലറി ബിസിനസ് പങ്കാളിത്തത്തോടെ നടത്തുവാനും പണം ആവശ്യപ്പെട്ട യുവതിക്ക് അനില്‍കുമാര്‍ ആദ്യഘട്ടം 21 ലക്ഷം രൂപ അയച്ചുകൊടുത്തു. അനില്‍കുമാറിന്റെ മരുമകന്‍ പാലക്കാട് പെരിങ്ങോട് സ്വദേശി സന്തോഷിനെ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 18 ലക്ഷവും ഭാര്യ സൗമ്യ സന്തോഷിന്റെ 75000 രൂപയും യുവതി തട്ടിയെടുത്തു. അനില്‍കുമാറിന്റെ ബന്ധുവായ വരന്തരപ്പിള്ളി സ്വദേശി ജഗനില്‍നിന്ന് ജൂവലറി പാര്‍ട്ണര്‍ഷിപ്പിന്റെ പേരില്‍ ഏഴ് ലക്ഷം രൂപയും സന്തോഷിന്റെ സഹോദരനും കെ.എസ്.ഇ.ബി. ജീവനക്കാരനായ പെരുമ്പിലാവ് സ്വദേശി സംഗീതില്‍നിന്ന് അഞ്ചുലക്ഷം രൂപയും ജൂവലറിയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് പെരുമ്പിലാവ് സ്വദേശിയായ ബന്ധുവില്‍ നിന്ന് 75,000 രൂപയും യുവതി തട്ടിയെടുത്തു.

ചൂണ്ടലില്‍ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ ആരംഭിക്കുന്ന പ്രിയ ജൂവലറിയുടെ ഇന്റീരിയല്‍ ജോലിക്ക് വന്ന അഞ്ചു യുവാക്കളോട് പാറന്നൂരില്‍ ആരംഭിക്കുന്ന ഫൈനാന്‍സ് സ്ഥാപനത്തില്‍ ബിസിനസ് പങ്കാളികളാക്കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപയും യുവതി തട്ടിയെടുത്തു. യുവാക്കളെ വിശ്വസിപ്പിക്കാനായി പാറന്നൂരിലെ ഒരു സ്വകാര്യ വ്യവസായ സ്ഥാപന കെട്ടിടത്തിലെ മുറിയില്‍ ഫൈനാന്‍സ് സ്ഥാപനത്തിന്റെ ബോര്‍ഡും സ്ഥാപിച്ചിരുന്നു. കൈപ്പറമ്പ് പുത്തൂര്‍ സ്വദേശിയായ ശ്യാമില്‍ നിന്ന് ഏഴ് ലക്ഷം രൂപയും ജിഷ്ണു, ഡാനി എന്നിവരില്‍നിന്ന് ഒന്നരലക്ഷം രൂപ വീതവും തോളൂര്‍ സ്വദേശി റെനീഷ്, ചാവക്കാട് തിരുവത്ര സ്വദേശി ശരത്ത് എന്നിവരില്‍നിന്നും ഒന്നര ലക്ഷം രൂപ വീതവും പുത്തൂര്‍ സ്വദേശി വില്യംസില്‍ നിന്ന് 25000 രൂപയും ഫൈനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ യുവതി തട്ടിയെടുത്തു.

ഇതിനിടെ അനില്‍കുമാറും ബന്ധുക്കളും പണം തിരികെ ലഭിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ കൊല്ലത്തുള്ള കുടുംബസ്വത്ത് വില്‍ക്കാന്‍ അനില്‍കുമാറിന്റെ 23 വയസുള്ള മകന്‍ ഭര്‍ത്താവാണെന്ന് വരുത്തി തീര്‍ക്കാന്‍ വിവാഹരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും യുവതിയുണ്ടാക്കി. യഥാര്‍ഥത്തില്‍ ഇരുവരും വിവാഹിതരല്ല.

സ്ത്രീയുടെ വാചകമടിയില്‍ എല്ലാം മറന്ന് പണമുണ്ടാക്കാനുള്ള ആവേശത്തില്‍ കുടുങ്ങിയതിലധികവും യുവാക്കള്‍. ജൂവലറി, ഫൈനാന്‍സ് എന്നിവയില്‍ ബിസിനസ് പങ്കാളിത്ത വാഗ്ദാനത്തില്‍ കുടുങ്ങിയവര്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍. 2017 തിരുവനന്തപുരം സ്‌റ്റേഷനില്‍ പണം തട്ടിപ്പ് കേസിലും 2012 പോത്തന്‍കോട് സ്‌റ്റേഷനില്‍ ലോട്ടറിത്തട്ടിപ്പ് കേസിലും പ്രതിയാണ് യുവതി. 2017 നുശേഷം തിരുവനന്തപുരത്തുനിന്ന് മുങ്ങിയ യുവതി പൊങ്ങിയത് ഗുരുവായൂര്‍ റോഡിലെ കൂനംമുച്ചിയിലാണ്.

കൂനംമുച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതി നാല് കുട്ടികളുമായി ചൂണ്ടല്‍ ആശുപത്രിക്കു സമീപത്തെ വെട്ടുകാട്ടേക്ക് വാടകയ്ക്ക് താമസം മാറ്റി. ഭര്‍ത്താവ് ആരാണെന്ന് വെളിപ്പെടുത്താത്ത യുവതി നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. നാലു കുട്ടികളുമായി റെന്റേ കാറില്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുമ്പോള്‍ കേച്ചേരിയില്‍ വെച്ചാണ് തന്ത്രപൂര്‍വം പോലീസിന്റെ പിടിയിലാകുന്നത്. ചൂണ്ടല്‍ റെഡിമെയ്ഡ് ഷോപ്പ് ഉടമ വിബീഷ് 14 ലക്ഷത്തിനാണ് യുവതിക്ക് ഷോപ്പ് വിറ്റത്. ഒരുലക്ഷം അഡ്വാന്‍സ് നല്‍കി. പിന്നീട് പണം തരാതെ വന്നതിനെ തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയിലാണ് യുവതിയുടെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ കാരണമായത്.

Thrissur
English summary
Woman arrested in cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X